വെടിനിർത്തലിന് അമേരിക്കയുടെ ശ്രമം, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ബിങ്കന്‍റെ സന്ദർശനം തുടരുന്നു; സൗദിയിലെത്തി

Published : Oct 23, 2024, 07:21 PM IST
വെടിനിർത്തലിന് അമേരിക്കയുടെ ശ്രമം, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ബിങ്കന്‍റെ സന്ദർശനം തുടരുന്നു; സൗദിയിലെത്തി

Synopsis

വെടിനിർത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് ബ്ലിങ്കൻ്റെ ശ്രമം

റിയാദ്​: ഗാസയിലെ വെടിനിർത്തലിനായി അമേരിക്കയുടെ ശ്രമം തുടരുന്നു. വെടിന‍ിർത്തൽ ചർച്ചകൾക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പര്യടനം നടത്തുകയാണ്. പര്യടനത്തിന്‍റെ ഭാഗമായി ബ്ലിങ്കൻ സൗദി അറേബ്യയിലെത്തി. ബുധനാഴ്​ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി വലീദ്​ ബിൻ അബ്​ദുൽ കരീം അൽ ഖുറൈജി റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു.

ശേഷം ബ്ലിങ്കൻ വിദേശകാര്യ മന്ത്രാലയത്തിലെത്തി​ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായടക്കം കൂടിക്കാഴ്​ച നടത്തി. മേഖലയിലെ തന്‍റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്പ് ബ്ലിങ്കൻ വാർത്ത ഏജൻസികളോട്​ പറഞ്ഞത്​ സൗദി അറേബ്യ ഈ മേഖലയിലെ ,സുപ്രധാന രാജ്യമാണ്​ എന്നാണ്​. വെടിനിർത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് തന്‍റെ ശ്രമമെന്നും ബ്ലിങ്കൻ വിവരിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചശേഷം 11 -ാം തവണയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യൻ സന്ദർശനം.

മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കൻ നേരത്തെ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു ബ്ലിങ്കൻ ടെൽ അവീവിലെത്തിയത്. ഹമാസ് ഉന്നത നേതാവ് യഹിയ സിൻവാറിന്‍റെ കൊലപാതകത്തിന് ശേഷം വെടിനിർത്തലിനുള്ള സാധ്യതകൾ തേടുകയാണ് ബ്ലിങ്കനും അമേരിക്കയും.

അതേസമയം കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് പുറത്തുവന്ന വാർത്ത മുതിർന്ന ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ സൈന്യത്തിലെ ബ്രിഗേഡ് കമാൻഡറാണ് സ്‍ഫോടനത്തിൽ മരിച്ചത്. ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികൾക്കിടയിലാണ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. 401 ബ്രിഗേഡ് കമാൻഡറായ കേണൽ അഹ്‍സൻ ദക്സയാണ് വടക്കൻ ഗാസയിലെ ജബലിയയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചതെന്ന് സൈനിക വക്താവ് റിയൽ അഡ്‍മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി