'ഭ്രാന്തന്മാർ, 300ലധികം പേരുടെ വിസ റദ്ദാക്കി'; യുഎസ് ക്യാംപസുകളിലെ നടപടി തുടരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി

Published : Mar 28, 2025, 03:34 PM ISTUpdated : Mar 28, 2025, 03:44 PM IST
'ഭ്രാന്തന്മാർ, 300ലധികം പേരുടെ വിസ റദ്ദാക്കി'; യുഎസ് ക്യാംപസുകളിലെ നടപടി തുടരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി

Synopsis

ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുന്ന, പലസ്തീനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുകയാണ്.

വാഷിങ്ടണ്‍: അമേരിക്കയിലെ ക്യാംപസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധിക്കുന്നവരെ 'ഭ്രാന്തുള്ളവർ' എന്ന് റൂബിയോ ആക്ഷേപിച്ചു. ഇനി ദിവസേന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

"നിലവിൽ 300ലധികം പേർ ഉണ്ടാകാം. ഞങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യും. ഓരോ തവണയും ഈ ഭ്രാന്തന്മാരിൽ ഒരാളെ കണ്ടെത്തും. നിങ്ങൾ യു.എസിൽ വന്ന് പ്രശ്നം സൃഷ്ടിച്ചാൽ പിന്നെ ഞങ്ങളുടെ രാജ്യത്ത് വേണ്ട"- എന്നാണ് റൂബിയോ പറഞ്ഞത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുന്ന, പലസ്തീനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുകയാണ്.

കൊളംബിയ സർവകലാശാലയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ മഹ്മൂദ് ഖലീൽ ഉൾപ്പെടെ സ്ഥിര താമസ അനുമതിയുള്ളവരെയും നാട് കടത്താൻ അധികൃതർ തീരുമാനിച്ചു. 7 വയസ് മുതൽ യുഎസിൽ ജീവിക്കുന്ന, നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 21കാരിയായ യുൻസിയോ ചുങിനെയും നാട് കടത്താൻ ഉത്തരവിട്ടു.  ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ്  നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് യുൻസിയോ ചുങ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധ പ്രകടനങ്ങൾക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥിനി ഹർജിയിൽ ആരോപിച്ചു. 

ടഫ്സ് യൂണിവേഴ്സിറ്റിയിലെ റുമൈസ ഓസ്തുർക്കിനെ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യുഎസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക്, ടഫ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാം വിദ്യാര്‍ത്ഥിയാണ്. എഫ് 1 വിസയിലാണ് ഇവര്‍ യു.എസില്‍ താമസിച്ചിരുന്നത്. ക്യാംപസിലെ പ്രസിദ്ധീകരണത്തിൽ പലസ്തീനികളെ പിന്തുണച്ച് ലേഖനം എഴുതിയതിന് പിന്നാലെയാണ് ഒസ്തുർക്കിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ വിലയും റദ്ദാക്കി. ഹമാസിനെ പിന്തുണയ്ക്കുന്നു എന്നാണ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ ആരോപണം. 

'7 വയസ് മുതൽ യുഎസിൽ, സ്ഥിരതാമസ അനുമതിയുണ്ടായിട്ടും നാടുകടത്താൻ നീക്കം'; 21കാരിയായ വിദ്യാർത്ഥിനി കോടതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം; അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു
ശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും, 5 മരണം; അമേരിക്കയിൽ കാലാവസ്ഥ അടിയന്തരാവസ്ഥ, 13000 വിമാന സർവീസുകൾ റദ്ദാക്കി