ഇറാൻ ആണവ വിഷയത്തിൽ ഭേദഗതി നിർദേശവുമായി അമേരിക്കൻ പ്രതിനിധി; പാകിസ്ഥാൻ വഴി ഇറാനും പുതിയ നിർദേശങ്ങൾ കൈമാറി

Published : May 01, 2026, 10:26 PM IST
iran

Synopsis

ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്ക? ആണവ വിഷയത്തിലെ ചർച്ചകളിൽ ഭേദഗതികൾ നിർദേശിച്ചെന്ന് റിപ്പോർട്ട്. ചർച്ച തീരും വരെ യുറെനിയം ശേഖരം മാറ്റരുത്, ആക്രമിക്കപ്പെട്ട ആണവ നിലയങ്ങളിൽ പ്രവർത്തനം പാടില്ല എന്നിവയാണ് നിർദേശം. അതേസമയം, അമേരിക്കയ്ക്ക് ഇറാൻ പുതുക്കിയ നിർദേശങ്ങൾ സമർപ്പിച്ചു.

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെയും ഇറാൻ സേനകളുടെയും പരസ്പര ഭീഷണികൾ തുടരുന്നതിനിടയിലും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്ക - ഇറാൻ നയതന്ത്ര നേതൃത്വം. അമേരിക്കയ്ക്ക് ഇറാൻ പുതുക്കിയ നിർദേശങ്ങൾ സമർപ്പിച്ചു. പാകിസ്ഥാൻ വഴി ഇത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കലും ശാശ്വത സമാധാനവുമാണ് മുഖ്യ പരിഗണനയെന്ന് ഇറാൻ പറയുന്നു. നേരത്തെ നൽകിയ ഉപാധികൾ അമേരിക്ക തള്ളിയിരുന്നു.

അതേസമയം, ആണവ വിഷയത്തെ ചർച്ചകളിൽ ഉറപ്പിച്ച് നിർത്താൻ അമേരിക്കയും ചില ഭേദഗതികൾ നൽകിയിട്ടുണ്ട്. ചർച്ചകളിൽ തീരുമാനമാകും വരെ യുറേനിയം ശേഖരം സ്ഥലത്ത് നിന്ന് മാറ്റരുത്, ആക്രമണം നടന്ന ആണവ കേന്ദ്രങ്ങളിൽ പ്രവർത്തനം തുടരരുത് എന്നിവയാണ് നിർദേശം. യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ഇവ നൽകിയത്. ഇറാൻ പുതിയ ഭേദഗതികൾ സമർപ്പിച്ചതോടെ ഇനി അമേരിക്കൻ നിലപാടാണ് നിർണായകം. ഇറാൻ മുൻ നിലപാടുകളിൽ നിന്നും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടുണ്ടോ എന്നതും പ്രധാനമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ സ്വപ്നം പൂവണിയുമോ? 3 രാജ്യങ്ങൾ നിർദ്ദേശിച്ചു, ഇത്തവണ സമാധാന നൊബേൽ പട്ടികയിൽ ഡോണൾഡ് ട്രംപും
വെടിനിർത്തൽ ലംഘിക്കാൻ യുഎസ്? അമേരിക്ക ആയിരക്കണക്കിന് ടൺ ആയുധങ്ങൾ ഇസ്രയേലിലേക്കെത്തിച്ചു, ശക്തമായ സൈനിക നീക്ക ശ്രമം?