
വത്തിക്കാൻ സിറ്റി: ലൈംഗികാതിക്രമം നടത്തുന്നവർക്കുള്ള ശിക്ഷകൾ കടുപ്പിച്ച് വത്തിക്കാൻ നിയമം. കഴിഞ്ഞ നാൽപ്പത് വർഷമായി നിലവിലുള്ള നി.മത്തിലാണ് പോപ്പ് ഫ്രാൻസിസ് മാറ്റം വരുത്തിയത്. ലൈംഗികാതിക്രമം, കുട്ടികളെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കൽ, ചൈൽഡ് പോൺ, ലൈംഗികാതിക്രമം മൂടിവയ്ക്കൽ എന്നിവ പുതിയ നിയമ പ്രകാരം വത്തിക്കാൻ നിയമത്തിന്റെ കീഴിൽ ക്രിമിനൽ കുറ്റമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു.
ലോകത്തങ്ങോളമിങ്ങോളം ആയിരത്തിലേറെ ലൈംഗികാതിക്രമക്കേസുകളാണ് കഴിഞ്ഞ വർഷങ്ങളിൽ കത്തോലിക്ക സഭയിലെ വൈദികർക്കെതിരായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1983 ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ വരുത്തിയ മാറ്റങ്ങളിലാണ് ഈ നിയമം തിരുത്തൽ വരുത്തുന്നത്. പരാതി ലഭിച്ചാലുടൻ ബിഷപ്പുമാർ നടപടി സ്വീകരിക്കണമെന്നും നിയമം ആവശ്യപ്പെടുന്നു. ഡിസംബർ എട്ട് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam