'എന്റെ ശവകുടീരം നിലത്തായിരിക്കണം, പ്രത്യേക അലങ്കാരങ്ങളില്ലാതെ ലളിതമാകണം'; മരണപത്രത്തില്‍ പാപ്പ പറയുന്നതിങ്ങനെ

Published : Apr 22, 2025, 12:49 PM IST
'എന്റെ ശവകുടീരം നിലത്തായിരിക്കണം, പ്രത്യേക അലങ്കാരങ്ങളില്ലാതെ ലളിതമാകണം'; മരണപത്രത്തില്‍ പാപ്പ പറയുന്നതിങ്ങനെ

Synopsis

ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. 

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.

മരണപത്രത്തിന്റെ പൂർണ്ണരൂപമിങ്ങനെ

എന്റെ ഭൂമിയിലെ ജീവിതത്തിന്റെ സായാഹ്നം അടുത്തുവരുന്നതായി എനിക്ക് അനുഭവപ്പെടുന്നതിനാൽ, നിത്യജീവിതത്തിൽ ഉറച്ച പ്രത്യാശയോടെ, എന്റെ  സംസ്കാര സ്ഥലത്തെക്കുറിച്ച് മാത്രം അന്ത്യാഭിലാഷം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലുടനീളവും പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിലും ഞാൻ എപ്പോഴും നമ്മുടെ കർത്താവിന്റെ അമ്മയായ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിൽ 
എന്നെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താൽ, എന്റെ ശരീരം പുനരുത്ഥാന ദിനത്തിനായി വിശുദ്ധ മേരി മേജർ ബസിലിക്കയിൽ വിശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ഭൂമിയിലെ അവസാന യാത്ര ഈ പുരാതന മരിയൻ സങ്കേതത്തിൽ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ അപ്പസ്തോലിക യാത്രയുടെയും തുടക്കത്തിലും ഒടുക്കത്തിലും ഞാൻ പ്രാർത്ഥിക്കാൻ  നിൽക്കുമായിരുന്ന ഇടമാണത്. എന്റെ ഉദ്ദേശ്യങ്ങൾ ഞാൻ അമ്മയിൽ ആത്മവിശ്വാസത്തോടെ ഭരമേൽപ്പിച്ചു. അവളുടെ സൗമ്യവും മാതൃപരവുമായ കാരുണ്യത്തിന് ഞാൻ എന്നും നന്ദി പറഞ്ഞു.

ഇതോടൊപ്പമുള്ള പ്ലാനിൽ കാണിച്ചിരിക്കുന്നതുപോലെ, പോളിൻ ചാപ്പലിനും ബസിലിക്കയിലെ സ്ഫോർസ ചാപ്പലിനും ഇടയിലുള്ള വശത്തെ ഇടനാഴിയിലെ സ്ഥലത്ത് എന്റെ ശവകുടീരം ഒരുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ ശവകുടീരം നിലത്തായിരിക്കണം. ലളിതമായി, പ്രത്യേക അലങ്കാരങ്ങളില്ലാതെ, ഫ്രാൻസിസ്കസ് എന്ന്  മാത്രം എഴുതിയതാകണം. 

അന്ത്യ വിശ്രമം ഒരുക്കുന്നതിനുള്ള ചെലവ് ഒരു ഉപകാരി വഹിക്കും. അത് സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയിലേക്ക് മാറ്റാൻ വേണ്ടത് ചെയ്തിട്ടുണ്ട്. കർദ്ദിനാൾ റോളാൻഡാസ് മക്രിക്കാസിന് ഇത് സംബന്ധിച്ച  നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. എന്നെ സ്നേഹിച്ചവർക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരുന്നവർക്കും കർത്താവ് ഉചിതമായ പ്രതിഫലം നൽകട്ടെ. എന്റെ ജീവിതത്തിന്റെ അവസാന കാലത്ത് അടയാളപ്പെടുത്തിയ വേദനകൾ, ലോക സമാധാനത്തിനും ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാൻ കർത്താവിനു സമർപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

‘ഫിറ്റായ’ റക്കൂണിന്റെ പേരിലും കോക്ടെയിൽ
മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ