
30 വർഷം മുമ്പ് വാങ്ങിയ ഹാരി പോട്ടർ സീരീസിലെ ആദ്യത്തെ പുസ്തകത്തിലെ അക്ഷരത്തെറ്റ് കാരണം ലഭിച്ചത് 10 ലക്ഷം രൂപ. തുച്ഛവിലക്കാണ് അന്ന് ഹാരി പോട്ടർ സീരിസിലെ ആദ്യ പുസ്തകമായ ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്ന കൃതി വാങ്ങിയത്. അൺകറക്ടഡ് പ്രൂഫ് കോപ്പി എന്ന് പുറം ചട്ടയിൽ കൃത്യമായി എഴുതിയിരുന്നു. ലണ്ടനിലെ തെരുവിൽ നിന്നാണ് ഈ പുസ്തകമടക്കം മൂന്ന് പുസ്തകങ്ങൾ വെറും 30 രൂപക്ക് വാങ്ങിയത്.
Read More... അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!
പ്രൂഫ് കോപ്പിയാണെന്ന പ്രാധാന്യം മനസ്സിലാക്കാതെ വർഷങ്ങളോളം അലക്ഷ്യമായി സൂക്ഷിച്ചു. എന്നാൽ, ഹാരിപോട്ടർ പഴയ കോപ്പികൾക്ക് വൻ വില ലഭിക്കുന്നുണ്ടെന്ന് ഓൺലൈനിലൂടെ അറിഞ്ഞു. തുടർന്ന് ബ്രിട്ടീഷ് ലേലക്കമ്പനിയായ ഹാൻ സൺസിനെ അറിയിച്ചു. വളരെ രസകരമാണ് ഈ പുസ്തകത്തിലെ തെറ്റ്. ആകെ ഒരക്ഷരമേ തെറ്റിയിട്ടുള്ളൂവെങ്കിലും അത് എഴുത്തുകാരിയുടെ പേരുതന്നെയായി പോയി. പുസ്തകത്തിന്റെ കവറിൽ ജെ കെ റോളിങ് എന്നതിന് പകരം ജെ എ റോളിങ് എന്നാണ് എഴുതിയിരുന്നത്.