പുടിന്‍റെ വിമർശകനായ റഷ്യൻ പോപ് ഗായകന്‍ നദിയില്‍ മരിച്ച നിലയിൽ

Published : Mar 22, 2023, 05:28 PM IST
പുടിന്‍റെ വിമർശകനായ റഷ്യൻ പോപ് ഗായകന്‍ നദിയില്‍ മരിച്ച നിലയിൽ

Synopsis

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളിലെല്ലാം ദിമ നോവയുടെ  'അക്വാ ഡിസ്കോ' അടക്കമുള്ള ഗാനങ്ങള്‍ നിരന്തരം ഉയര്‍ന്നു കേട്ടിരുന്നു.  

മോസ്കോ: റഷ്യൻ പ്രസിഡന്‍റ്  വ്ളാഡിമിർ പുടിന്‍റെ കടുത്ത വിമർശകനും യുക്രെന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രചാരം നേടിയ 'അക്വാ ഡിസ്കോ'  ​ഗാനമൊരിക്കിയ  പോപ് ​ഗായകൻ ദിമ നോവയെ മരിച്ച നിലയില്‍ കണ്ടെത്തി. നദിയില്‍ മുങ്ങിമരിച്ച നിലയിലാണ് നോവയെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വോൾ​ഗ നദി  മറികടക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ഞിൽ വഴുതിയാണ് അപകടമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്രീം സോഡ എന്ന പോപ് ​ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്ന 34-കാരനായ ദിമ വ്ളാഡിമിർ പുടിന്‍റെ നിത്യ വിമര്‍ശകനായിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളിലെല്ലാം ദിമ നോവയുടെ  'അക്വാ ഡിസ്കോ' അടക്കമുള്ള ഗാനങ്ങള്‍ നിരന്തരം ഉയര്‍ന്നു കേട്ടിരുന്നു.  അതേസമയം ദിമയുടെ സഹോദരന്‍ റോമയും മറ്റു രണ്ട് സുഹൃത്തുക്കളും അപകടത്തില്‍പ്പട്ടുവെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് ഇവരും ദിമയുടെ കൂടെ ഉണ്ടായിരുന്നു.  

മ്യൂസിക് ബാന്‍റായ ക്രീം സോഡ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ദിമയുടെ മരണം സ്ഥിരകരിച്ചിട്ടുണ്ട്. 'ഇന്നലെ രാത്രി ഒരു ദുരന്തം സംഭവിച്ചിരിക്കുന്നു. നമ്മുടെ ​സംഘത്തിലെ ദിമ വോൾ​ഗ നദി മറികടക്കുന്നതിനിടെ മഞ്ഞിൽ വഴുതിവീണു. കൂടെയുണ്ടായിരുന്ന സഹോദരൻ റോമയ്ക്കും സുഹൃത്ത് ​ഗോഷ ​കിസലെവിനുമായി തെരച്ചിൽ തുടരുകയാണ്. അരിസ്റ്റാർക്കസിന്റെ മൃതദേഹം ലഭിച്ചു. മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് പുറത്തുവിടും'- ക്രീം സോഡ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

Read More : 'നിങ്ങളെ എന്‍റെ ചെരുപ്പുകൊണ്ട് അടിക്കും'; അധ്യാപകനെ ഓടിച്ചിട്ട് തല്ലി രണ്ടാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍
 

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്