
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ. സംഘർഷത്തിന് പരിഹാരം കണ്ടെത്തണം എന്നതാണ് റഷ്യയുടെയും താല്പര്യം എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന കയറ്റുമതി കഴിഞ്ഞ മാസങ്ങളിൽ കൂടി എന്നും വിശദീകരണം. യുക്രെയ്ൻ-റഷ്യ സംഘർഷം പരിഹരിക്കാനായി അമേരിക്കൻ സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകളോട് റഷ്യ പ്രതികരിച്ചില്ല. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ളാഡിമിർ പുടിനും സമാധാന ശ്രമങ്ങൾ വിലയിരുത്തും. ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം പാസാക്കാൻ കഴിയും എന്ന് ഉന്നത വൃത്തങ്ങൾ.സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഏത് രീതിയിലുള്ള പിന്തുണ നൽകാനും ഇന്ത്യ സദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സമീപകാല ഉക്രെയ്ൻ, പോളണ്ട് സന്ദർശനങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താനുള്ള സാധ്യതകൾ ആരായുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വിശദമാക്കിയത്. സെപ്റ്റംബർ 3ന് കീവിലെത്തിയ ജയശങ്കർ, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി കൂടിക്കാഴ്ച നടത്തുകയും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam