ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയം, വോട്ടെടുപ്പ് നാളെ; ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പാണ് മാറ്റിയത്

Published : Apr 03, 2026, 11:41 AM IST
hormuz

Synopsis

ഇന്ന് യുഎൻ സുരക്ഷ കൗൺസിലിൽ നടക്കാനിരുന്ന വോട്ടെടുപ്പാണ് നാളത്തേക്ക് മാറ്റിയത്. വാണിജ്യ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും ഉപയോഗിക്കാൻ രാജ്യങ്ങളെ അധികാരപ്പെടുത്തണമെന്നതാണ് പ്രമേയം.

ഒമാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ. ഇന്ന് യുഎൻ സുരക്ഷ കൗൺസിലിൽ നടക്കാനിരുന്ന വോട്ടെടുപ്പാണ് നാളത്തേക്ക് മാറ്റിയത്. വാണിജ്യ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും ഉപയോഗിക്കാൻ രാജ്യങ്ങളെ അധികാരപ്പെടുത്തണമെന്നതാണ് പ്രമേയം. അതേസമയം ബലപ്രയോഗത്തെക്കുറിച്ച് പരാമർശിക്കുന്ന ഏതൊരു പ്രമേയത്തെയും എതിർക്കുന്നുവെന്ന് ചൈന പറഞ്ഞു.

 പ്രമേയത്തിന് ജിസിസി രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും വീറ്റോ അധികാരമുള്ള ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്. ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ ബഹ്‌റൈൻ പ്രമേയം മുന്നോട്ട് വെച്ചിരുന്നു. സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതൽ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈന്റെ നീക്കം. അതേസമയം, സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരം പ്രാർത്ഥനകൾ ഉണ്ടാവില്ല. കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ നിയന്ത്രണം തുടരും. ചില പള്ളികളിൽ ശുശ്രൂഷകള്‍ ഓൺലൈൻ ആക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കൻ സൈനിക തലപ്പത്ത് വൻ പ്രതിസന്ധി; കൂടുതൽ ഉന്നത സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയതായി യുഎസ് മാധ്യമങ്ങൾ
ആദ്യം പാലങ്ങൾ, പിന്നെ.... ഇറാന് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്