'പ്രതീക്ഷിക്കുന്നതിലും വേഗം യുദ്ധം അവസാനിക്കും', അഭ്യൂഹങ്ങൾക്കിടെ വാര്‍ത്താ സമ്മേളനത്തിൽ ട്രംപുമായി ഭിന്നത ഇല്ലെന്നും നെതന്യാഹു

Published : Mar 20, 2026, 02:01 AM IST
Israeli PM Benjamin Netanyahu addressing a press conference on the progress of Operation Roaring Lion against Iran

Synopsis

ഇറാനുമായുള്ള യുദ്ധത്തിൽ വൻ വിജയം അവകാശപ്പെട്ട് ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ ശാലകളും പൂർണ്ണമായും തകർത്തെന്നും ഇനി അവർക്ക് ആണവായുധ ഭീഷണി ഉയർത്താനാവില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ജറൂസലേം: ഇറാനുമായുള്ള യുദ്ധം 20 ദിവസം പിന്നിടുമ്പോൾ വൻ വിജയം അവകാശപ്പെട്ട് ഇസ്രായേൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ ശാലകളും പൂർണ്ണമായും തകർത്തെന്നും ഇനി അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ കഴിയില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വേഗത്തിൽ അവസാനിക്കുന്ന യുദ്ധം: "പലരും വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ ഈ യുദ്ധം അവസാനിക്കും. കൃത്യമായ സമയം ഇപ്പോൾ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കൽ ഇനി ആണവായുധ ഭീഷണിയോ മിസൈൽ കരുത്തോ അവശേഷിക്കുന്നില്ല, അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ ഭീഷണി ഒഴിവാക്കുക, മിസൈൽ ശേഷി തകർക്കുക, ഇറാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം പിടിച്ചെടുക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നിവയാണ് ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന വാർത്തകൾ നെതന്യാഹു തള്ളി. ട്രംപ് സ്വന്തമായി തീരുമാനമെടുക്കുന്ന നേതാവാണെന്നും സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ ഇസ്രായേൽ ഏകപക്ഷീയമായാണ് നീങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപിന്റെ അഭ്യർത്ഥന പ്രകാരം തുടർ ആക്രമണങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.

ലെബനൻ അതിർത്തിയിൽ ഹെസ്ബുള്ളയുടെ നുഴഞ്ഞുകയറ്റം തടയാൻ പ്രത്യേക സുരക്ഷാ ഇടനാഴി ഇസ്രായേൽ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാൻ ഭരണം വീഴുമ്പോൾ ഹെസ്ബുള്ളയുടെ അന്ത്യവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ നേതൃത്വത്തിനുള്ളിൽ വിള്ളലുകൾ കണ്ടുതുടങ്ങിയെന്നും ജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്ക നടത്തുന്ന കഠിനമായ ശ്രമങ്ങൾക്ക് ഇസ്രായേൽ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഇത് വിജയിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുറയുമെന്നും എന്നാൽ ഇറാന്റെ ബ്ലാക്ക്‌മെയിലിംഗിന് ആരും വഴങ്ങരുതെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോർമുസിൽ ഇത് വമ്പൻ നീക്കം, കാവലാകാൻ വൻ ശക്തികൾ, ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും, കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം
ഇന്ത്യയിലാണെന്ന തോന്നലിൽ പാൻ മസാല ചവച്ചുതുപ്പി, പിഴയും അടച്ചില്ല,ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ