43 കോടി രൂപയുടെ വാച്ചുകൾ, 17 കോടിയുടെ ഹാൻഡ് ബാ​ഗു​കൾ‍! തായ്ലൻഡ് പ്രധാനമന്ത്രിയുടെ സ്വത്ത് വിവരം പുറത്ത് 

Published : Jan 06, 2025, 04:40 PM ISTUpdated : Jan 06, 2025, 04:42 PM IST
43 കോടി രൂപയുടെ വാച്ചുകൾ, 17 കോടിയുടെ ഹാൻഡ് ബാ​ഗു​കൾ‍! തായ്ലൻഡ് പ്രധാനമന്ത്രിയുടെ സ്വത്ത് വിവരം പുറത്ത് 

Synopsis

ടെലികോം ശതകോടീശ്വരനും മുൻ പ്രധാനമന്ത്രിയുമായ തക്‌സിൻ ഷിനവത്രയുടെ ഇളയ മകളാണ് തായ്‌ലൻഡ് പ്രധാനമന്ത്രി പെറ്റോങ്‌താർൺ. കഴിഞ്ഞ 20 വർഷത്തിനിടെ തായ്‌ലൻഡിൽ അധികാരമേൽക്കുന്ന കുടുംബത്തിലെ നാലാമത്തെ അംഗമാണ് ഇവർ.

ബാങ്കോക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെറ്റോങ്‌താൺ ഷിനവത്രയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. ഏകദേശം വെള്ളിയാഴ്ച 400 മില്യൺ ഡോളറിൻ്റെ (3500 കോടി രൂപ) ആസ്തിയാണ് ഇവർക്കുള്ളത്. ഏകദേശം 5 മില്യൺ ഡോളർ (43 കോടി രൂപ) വിലമതിക്കുന്ന വാച്ചുകളും 2 മില്യൺ ഡോളറിലധികം വിലയുള്ള (17 കോടി രൂപ) ആഡംബര ഹാൻഡ്‌ബാഗുകളും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 200-ലധികം ഡിസൈനർ ഹാൻഡ്‌ബാഗുകളും 75 ആഡംബര വാച്ചുകളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ അഴിമതി വിരുദ്ധ കമ്മീഷനിൽ (NACC) സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങൾ ഉൾപ്പെട്ടത്. ലണ്ടനിലും ജപ്പാനിലും ഷിനാവത്രക്ക് സ്വത്തുണ്ട്.

ടെലികോം ശതകോടീശ്വരനും മുൻ പ്രധാനമന്ത്രിയുമായ തക്‌സിൻ ഷിനവത്രയുടെ ഇളയ മകളാണ് തായ്‌ലൻഡ് പ്രധാനമന്ത്രി പെറ്റോങ്‌താർൺ. കഴിഞ്ഞ 20 വർഷത്തിനിടെ തായ്‌ലൻഡിൽ അധികാരമേൽക്കുന്ന കുടുംബത്തിലെ നാലാമത്തെ അംഗമാണ് ഇവർ. സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയായത്. ഒരുകാലത്ത് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിൻ്റെ ഉടമയും 2.1 ബില്യൺ ഡോളറിൻ്റെ ആസ്തിയുമുള്ള പാറ്റോംഗ്‌ടറിൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ തക്‌സിൻ, തായ്‌ലൻഡിലെ പത്താമത്തെ ധനികനാണെന്ന് ഫോർബ്‌സിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

Read More... 76 പേരുമായി പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിൽ തീപടർന്നു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, സംഭവം കാഠ്മണ്ഡുവിൽ

അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ശേഷവും അദ്ദേഹത്തിൻ്റെ കുടുംബം രാജ്യത്ത് സ്വാധീനം ചെലുത്തി. പേറ്റോങ്‌താർൺ അധികാരമേൽക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന സ്രെത്ത തവിസിനോട് ഓഗസ്റ്റിൽ തായ്‌ലൻഡിലെ ഭരണഘടനാ കോടതി സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിരുന്നു. സ്ഥാനമൊഴിയുമ്പോൾ ഇദ്ദേഹം 985 ദശലക്ഷം ബാറ്റ് (തായ്ലൻഡ് കറൻസി) ആസ്തി പ്രഖ്യാപിച്ചിരുന്നു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടും കൽപ്പിച്ച് ട്രംപ്, ലോക സാമ്പത്തിക ഫോറത്തിൽ നിർണായക നീക്കമുണ്ടാകുമെന്ന് സൂചന; ഗ്രീൻലാൻ‍ഡ് വേണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടും
അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന