'ഗൾഫ് ഓഫ് അമേരിക്ക'യെന്ന പേര് മാറ്റം അംഗീകരിച്ചില്ല; അസോസിയേറ്റഡ് പ്രസ്സിന് വിലക്കുമായി വൈറ്റ് ഹൗസ്

Published : Feb 15, 2025, 09:49 AM ISTUpdated : Feb 15, 2025, 09:53 AM IST
'ഗൾഫ് ഓഫ് അമേരിക്ക'യെന്ന പേര് മാറ്റം അംഗീകരിച്ചില്ല; അസോസിയേറ്റഡ് പ്രസ്സിന് വിലക്കുമായി വൈറ്റ് ഹൗസ്

Synopsis

ട്രംപ് ഭരണകൂടം പുനർനാമകരണം ചെയ്തതിന് ശേഷവും ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തുടർന്നും വിശേഷിപ്പിച്ചതാണ് വിലക്കിന് കാരണം.

വാഷിങ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പുനർനാമകരണം ചെയ്‌ത ഗൾഫ് ഓഫ് അമേരിക്കയെ, ഗൾഫ് ഓഫ് മെക്സിക്കോ എന്ന്  തുടർന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏർപ്പെടുത്തി വൈറ്റ് ഹൗസ്.  വൈറ്റ് ഹൗസ് പ്രതിദിന വാർത്ത സമ്മേളനത്തിൽ നിന്നും പ്രസിഡന്‍റിന്‍റെ എയർ ഫോഴ്സ് വൺ വിമാനത്തിൽ നിന്നുമാണ് എപിയുടെ മാധ്യമ പ്രവർത്തകരെ അനിശ്ചിത കാലത്തേക്ക്  വിലക്കിയത് . 
വൈറ്റ് ഹൗസിന്‍റെ നടപടിയെ അസോസിയേറ്റഡ് പ്രസ്സും വൈറ്റ് ഹൌസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷനും അപലപിച്ചു.

അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയായിരുന്നു. പിന്നാലെ ഗൂഗിൾ മാപ്സ്  ഗൾഫ് ഓഫ് അമേരിക്ക എന്ന് പേര് മാറ്റിയിരുന്നു. എന്നാൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വാത്താ ഏജൻസികൾ ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് അസോസിയേറ്റഡ് പ്രസ്സിന് വൈറ്റ് ഹൌസ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം എപിയുടെ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാൻ ഇപ്പോഴും അനുവാദമുണ്ട്. എപി പേര് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നു എന്നാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്‌ലർ ബുഡോവിച്ച് പറഞ്ഞത്. 

ട്രംപ് ഭരണകൂടവും മെക്സിക്കോയും തമ്മിലെ പോര് രൂക്ഷമായതിന് പിന്നാലെയായിരുന്നു പേര് മാറ്റം. പിന്നാലെ ട്രംപ് മെക്സിക്കോയ്ക്ക് മേൽ  25 ശതമാനം അധിക നികുതി ചുമത്തി. പിന്നീട് ഈ തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്നോട്ടുപോയി മെക്സിക്കോയ്ക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതി ഒരു മാസത്തേക്ക് മരവിപ്പിച്ചു. മെക്സിക്കോ പ്രസിഡന്‍റ് ക്ലോഡിയ ഷൈൻബോമുമായി ട്രംപ് ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തെക്കൻ അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം തടയാൻ മെക്സിക്കോ 10,000 സൈനികരെ അയക്കുമെന്ന് ഉറപ്പ് കിട്ടിയതായും ട്രംപ് വ്യക്തമാക്കുകയുണ്ടായി. 

മോദി-ട്രംപ് കൂടിക്കാഴ്ചയിൽ സുപ്രധാന പ്രഖ്യാപനം; മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനെതിരെ ഐക്യരാഷ്ട്രസഭ, ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ, പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
സമാധാനത്തിന് തയ്യാർ, പക്ഷേ നിബന്ധനകളുണ്ട്, ലോകത്തിന് പ്രതീക്ഷ നൽകി ഇറാന്റെ നിർണ്ണായക പ്രഖ്യാപനം!