'ഹിന്ദുവിനെ വിവാഹം കഴിച്ചു, മകന് വിവേക് എന്ന് പേരിട്ടു, ഇപ്പോൾ ഭാര്യ മതംമാറണമെന്ന് ആവശ്യം'; രൂക്ഷ വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി ജെ.ഡി. വാൻസ്

Published : Nov 01, 2025, 02:10 AM IST
JD Vance in Akshardham Temple

Synopsis

‘’എന്റെ ഭാര്യ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അത്ഭുതകരമായ അനുഗ്രഹമാണ്. വർഷങ്ങൾക്ക് മുമ്പ്, എന്നെ മതവിശ്വാസത്തിലേക്ക് തിരിച്ചെത്തിക്കാൻ അവൾ പ്രോത്സാഹിപ്പിച്ചു''

വാഷിങ്ടൺ: ഭാര്യയുടെ മതം സംബന്ധിച്ച പരാമർശത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് രൂക്ഷ വിമർശനം. പിന്നാലെ അദ്ദേഹം നിലപാട് മാറ്റി. ഭാര്യ ഉഷാ വാൻസിന് മതം മാറാൻ പദ്ധതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തിൽ തനിക്കെതിരെയുള്ള വിമർശനം വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ക്രിസ്തീയ വിശ്വാസം സത്യമാണെന്നും മനുഷ്യർക്ക് നല്ലതാണെന്നും എന്നോട് പറയുന്നു. എന്റെ ഭാര്യ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അത്ഭുതകരമായ അനുഗ്രഹമാണ്. വർഷങ്ങൾക്ക് മുമ്പ്, എന്നെ മതവിശ്വാസത്തിലേക്ക് തിരിച്ചെത്തിക്കാൻ അവൾ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ പദ്ധതിയുമില്ല. പക്ഷേ ഒരു മിശ്രവിവാഹത്തിലോ ഏതെങ്കിലും മിശ്രവിശ്വാസ ബന്ധത്തിലോ ഉള്ള പലരെയും പോലെ. ഒരു ദിവസം ഞാൻ കാണുന്നതുപോലെ അവളും കാര്യങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാൻസ് പറഞ്ഞു. 

തന്റെ ഭാര്യയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുമെന്നും വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവളോട് സംസാരിക്കുമെന്നും വാൻസ് പറഞ്ഞു. വിമർശകരുടെ പരാമർശത്തിൽ ക്രിസ്ത്യൻ വിരുദ്ധ മതഭ്രാന്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസിസിപ്പി സർവകലാശാലയിൽ നടന്ന ടേണിംഗ് പോയിന്റ് യുഎസ്എ എന്ന പരിപാടിയിലായിരുന്നു ഭാര്യയുടെ വിശ്വാസത്തെക്കുറിച്ച് പരാമർശം നടത്തിയത്. ഹിന്ദുവായ ഭാര്യ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്നും കുട്ടികളെ ക്രിസ്ത്യാനികളായി വളർത്തുന്നുണ്ടെന്നും വാൻസ് പറഞ്ഞതോടെ വലിയ വിവാദം ഉയർന്നുവന്നു. ഹിന്ദുമതത്തെ അനാദരവോടെയാണ് വാൻസ് പെരുമാറുന്നതെന്ന് ഇന്ത്യൻ-അമേരിക്കക്കാർ ആരോപിച്ചു.

അദ്ദേഹത്തിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസത്തെക്കുറിച്ചു മാത്രമല്ല, ക്രിസ്ത്യൻ മൂല്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന വോട്ടർമാരെ സ്വാധീനിക്കാനാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ജനക്കൂട്ടത്തിന്റെ പിന്തുണ നേടുന്നതിനായി വാൻസ് തന്റെ ഭാര്യയുടെ വിശ്വാസം ഉപയോഗിച്ചതിന് പലരും വിമർശിച്ചു. ഹിന്ദുവിനെ വിവാഹം കഴിക്കുകയും മകന് വിവേക് എന്ന് പേരിടുകയും ചെയ്ത വാന്‍സ്, ഇപ്പോൾ ഭാര്യ മതംമാറണമെന്ന് ആവശ്യമുന്നയിക്കുന്നത് ബാലിശമാണെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ