ആറ് മാസമായ ഗർഭം അലസിപ്പിക്കാൻ അമിതമായ അളവിൽ ഗുളിക കഴിച്ചു, പിന്നാലെ പ്രസവിച്ചു, കുഞ്ഞ് മരിച്ചു; കൊലക്കുറ്റം ചുമത്തി യുവതിക്കെതിരെ അമേരിക്കയിൽ കേസ്

Published : Mar 21, 2026, 07:18 AM IST
abortion tablet

Synopsis

അമേരിക്കയിലെ ജോർജിയയിൽ ഗർഭഛിദ്ര ഗുളിക കഴിച്ച് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അലക്സിയ മൂർ എന്ന യുവതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ആറ് മാസം ഗർഭിണിയായിരിക്കെയാണ് യുവതി ഗുളിക കഴിച്ചത്. ജോർജിയയിലെ കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമം നിലവിൽ വന്ന ശേഷം ഇത്തരത്തിലൊരു കേസ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അറ്റ്‌ലാന്റ: ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ മുപ്പത്തിയൊന്നുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ അലക്സിയ മൂർ എന്ന യുവതിക്കെതിരെയാണ് പോലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ജോർജിയയിലെ കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നശേഷം ഇതാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസത്തോളം ഗർഭിണിയായിരുന്ന അലക്സിയ, ഗർഭഛിദ്രത്തിനായി 'മിസോപ്രോസ്റ്റോൾ' (Misoprostol) എന്ന ഗുളികയും വേദനസംഹാരിയായ 'ഓക്സിക്കോഡോണും' (Oxycodone) അമിത അളവിൽ കഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി സ്വബോധത്തോടെ എടുത്ത തീരുമാനം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് വാദിക്കുന്നത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയാൽ (സാധാരണയായി ആറ് ആഴ്ചയ്ക്ക് ശേഷം) ഗർഭഛിദ്രം നിരോധിക്കുന്ന ജോർജിയയിലെ നിയമമാണ് ഇവിടെ യുവതിക്ക് തിരിച്ചടിയായത്.

അലക്സിയ മൂറിനെ കാംഡെൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഗർഭഛിദ്ര അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണുന്നത് ദൗർഭാഗ്യകരമാണെന്നും ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും അവകാശങ്ങളെയും ബാധിക്കുമെന്നും ഇവർ വാദിക്കുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ, ഇത് അമേരിക്കയിൽ ഗർഭഛിദ്ര നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധം അവസാനിക്കുന്നു? 'സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെ', യുദ്ധം തീര്‍ക്കാന്‍ ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ്
രാത്രിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണ ശ്രമം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല', മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്