വിവാഹ നിശ്ചയ ചടങ്ങിനിടെ 100 അടി താഴ്ചയിലേക്ക് വഴുതി വീണു, യുവതിക്ക് ദാരുണാന്ത്യം

Published : Jul 25, 2023, 07:03 PM ISTUpdated : Jul 25, 2023, 07:11 PM IST
വിവാഹ നിശ്ചയ ചടങ്ങിനിടെ 100 അടി താഴ്ചയിലേക്ക് വഴുതി വീണു, യുവതിക്ക് ദാരുണാന്ത്യം

Synopsis

നടക്കുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടിൽ നിന്ന് വീഴുകയായിരുന്നു. ജൂലൈ ആറിനാണ് സംഭവം. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഇസ്താംബൂൾ:  വിവാഹ നിശ്ചയത്തിന് തൊട്ടുപിന്നാലെ  ഇസ്താംബൂൾ വിവാഹം നിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കുന്നിന്റെ മുകളിൽ നിന്ന് നൂറടി താഴ്ചയിലേക്ക് വീണ് 39കാരി കൊല്ലപ്പെട്ടു. യെസിം ദെമിർ എന്ന യുവതിയാണ് കാൽ വഴുതി വീണ് മരിച്ചത്. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പോളണ്ടെകേപ്പിലാണ് സംഭവം. കാമുകൻ നിസാമെതിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് പാർട്ടി നടക്കുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടിൽ നിന്ന് വീഴുകയായിരുന്നു. ജൂലൈ ആറിനാണ് സംഭവം. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭക്ഷണവും മദ്യവുമായി സൂര്യാസ്തമയ സമയം വിവാഹ നിശ്ചയ പാർട്ടി ആഘോഷിക്കുന്നതിനിടെയാണ് അപകടം. പ്രതിശ്രുത വരന്‍ കാറെടുക്കാന്‍ താഴേക്ക് മടങ്ങിയ സമയത്താണ് യുവതി വീണത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഗുര്‍സു യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യെസിം മരണത്തിന് കീഴടങ്ങി.

അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

പ്രണയാര്‍ദ്രമായ സ്ഥലമാണെന്ന നിഗമനത്തിലാണ് ഇവര്‍ വിവാഹ നിശ്ചയ പാര്‍ട്ടി നടത്താന്‍ ഈ സ്ഥലം തെരഞ്ഞെടുത്തതെന്ന്  ഇയാൾ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിന് ശേഷം ഞങ്ങൾ കുറച്ച് മദ്യം കഴിച്ചു. അവള്‍ ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നു. എല്ലാം പെട്ടെന്നാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. റോഡുകൾ വളരെ മോശമാണ്. പാറയുടെ അരികിൽ സുരക്ഷാ വേലിയില്ല. നിരവധിയാളുകള്‍ വരുന്ന ഇവിടെ അധികൃതര്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം, 7 പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്ക്
'ഭൂമികുലുങ്ങുന്നത് പോലെ തോന്നി പിന്നാലെ സീറ്റിൽ നിന്ന് വായുവിലേക്ക്', അതിവേഗ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ