മുൻ കാമുകന് സ‍ർപ്രൈസ് സമ്മാനമായി 2.17 കോടിയുടെ കാർ; ഭക്ഷണം കഴിക്കാൻ വിളിച്ചശേഷം താക്കോൽ നൽകി ഞെട്ടിച്ച് 24കാരി

Published : Feb 21, 2024, 01:47 PM IST
മുൻ കാമുകന് സ‍ർപ്രൈസ് സമ്മാനമായി 2.17 കോടിയുടെ കാർ; ഭക്ഷണം കഴിക്കാൻ വിളിച്ചശേഷം താക്കോൽ നൽകി ഞെട്ടിച്ച് 24കാരി

Synopsis

നാല് ലക്ഷം ഓസ്ട്രേലിയൻ ഡോളർ വിലയുള്ള (ഏകദേശം 2.17 കോടി ഇന്ത്യൻ രൂപ) Nissan Skyline GT-R R33 കാറാണ് 24 വയസുകാരി തന്റെ മുൻ കാമുകനായ ഗ്ലെൻ തോംസണ് സമ്മാനിച്ചത്.

വേർപിരിഞ്ഞ കാമുകനെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വിളിച്ച ശേഷം രണ്ട് കോടി രൂപ വിലവരുന്ന കാർ സമ്മാനമായി നൽകി ഞെട്ടിച്ച് യുവതി. യുവാവിന്റെ അമ്പരപ്പിന് സാക്ഷിയായി രണ്ട് പേരുടെയും കുടുംബങ്ങള്‍. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറൽ. കാമുകനെ വാനോളം പുകഴ്ത്തിയാണ് കാർ സമ്മാനിക്കുന്ന വീഡിയോ യുവതി പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ താരമായ ഓസ്ട്രേലിയക്കാരി അന്ന പോളാണ് തന്റെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുൻ കാമുകനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അൽപം ചെലവേറിയ വഴി തന്നെ തെരഞ്ഞെടുത്തതെന്ന് 'പെര്‍ത്ത് നൗ' റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ലക്ഷം ഓസ്ട്രേലിയൻ ഡോളർ വിലയുള്ള (ഏകദേശം 2.17 കോടി ഇന്ത്യൻ രൂപ) Nissan Skyline GT-R R33 കാറാണ് 24 വയസുകാരി തന്റെ മുൻ കാമുകനായ ഗ്ലെൻ തോംസണ് സമ്മാനിച്ചത്.

രണ്ട് പേരുടെയും കുടുംബങ്ങള്‍ പങ്കെടുത്ത ഡിന്നറിന് ശേഷമായിരുന്നു സമ്മാനം നൽകി ഞെട്ടിച്ചത്. നേരത്തെ തന്നെ ആഡംബര കാർ ഗാരേജിൽ അന്ന പോളിന്റെ വെള്ള ജീപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഭക്ഷണത്തിന് ശേഷം അന്ന പോൾ തന്റെ ജീപ്പിൽ അടുത്തിടെ ചെയ്ത പുതിയ ഡിസൈനിലുള്ള റാപ്പ് കാണാൻ തോംസണെ ക്ഷണിച്ചു. ഗ്യാരേജിലെത്തിയപ്പോൾ തൊട്ടടുത്ത് കിടന്ന ആഡംബര കാർ കണ്ടെങ്കിലും മറ്റാരുടെയോ വാഹനമായിരിക്കും എന്ന് കരുതി കാര്യമായി ശ്രദ്ധിച്ചില്ല. 

ഇതിനിടെ അടുത്തെത്തിയ യുവതി അടുത്ത് കിടന്ന കാറിലേക്ക് ചൂണ്ടി ഈ കാർ എങ്ങനെയുണ്ടെന്ന് അഭിപ്രായം ആരാഞ്ഞു. കൊള്ളാമെന്ന് പറ‌ഞ്ഞതോടെ അതിന്റെ താക്കോൽ എടുത്തുനൽകി. ഞെട്ടിപ്പോയ തോംസൺ സ്തബ്ധനായി നിൽക്കുന്നതും അദ്ദേഹത്തിന്റെ കണ്ണുനിറയുന്നതും സോഷ്യൽ മീഡിയയിലെ വീഡിയോയിൽ കാണാം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അന്ന പോൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഗ്ലെന്നിനേക്കാൾ ഇത് അർഹിക്കുന്ന മറ്റാരുമെന്നില്ലെന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്‍ നേതാവിനെ തെരഞ്ഞെടുത്തത് ഓണ്‍ലൈന്‍ വഴി, ഇസ്രായേല്‍ ബോംബിട്ടത് ഒഴിഞ്ഞ കെട്ടിടത്തില്‍!
അബുദാബിയിൽനിന്ന് ഇത്തിഹാദ് പറക്കും, പത്താം തീയതിയിലെ പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി