13 അടി നീളമുള്ള മുതലയുടെ വായില്‍ 41 കാരിയുടെ മൃതദേഹം, ഞെട്ടി നാട്ടുകാര്‍, അന്വേഷണം

Published : Sep 24, 2023, 12:37 PM IST
13 അടി നീളമുള്ള മുതലയുടെ വായില്‍ 41 കാരിയുടെ മൃതദേഹം, ഞെട്ടി നാട്ടുകാര്‍, അന്വേഷണം

Synopsis

അധികൃതര്‍ ഏറെ പണിപ്പെട്ടാണ് മുതലയെ പിടികൂടിയത്. എന്നാല്‍ മുതലയുടെ ആക്രമണത്തിലല്ല 41കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്

ഫ്ലോറിഡ: 13 അടി നീളമുള്ള മുതലയുടെ വായില്‍ 41കാരിയുടെ മൃതദേഹം. ഫ്ലോറിഡയിലെ ലാര്‍ഗോയിലാണ് സംഭവം. നഗരത്തിലെ കനാലിലൂടെ ഒരാളുടെ മൃതദേഹവുമായി നീങ്ങിയ മുതലയെ വെള്ളിയാഴ്ചയാണ് അധികൃതര്‍ കണ്ടെത്തിയത്. താംപ ബേ ഏരിയയിലെ കനാലിലൂടെയാണ് മുതല നീങ്ങിയത്. സബ്റിന പെക്കാം എന്ന ഫ്ലോറിഡ സ്വദേശിനിയുടെ മൃതദേഹമാണ് മുതലയുടെ വായില്‍ നിന്ന് കണ്ടെത്തിയത്.

മുതലയുടെ വായില്‍ മനുഷ്യ ശരീരം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അധികൃതര്‍ ഏറെ പണിപ്പെട്ടാണ് മുതലയെ പിടികൂടിയത്. എന്നാല്‍ മുതലയുടെ ആക്രമണത്തിലല്ല 41കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. എവിടെ നിന്നോ കിട്ടിയ മൃതദേഹവുമായി മുതല കനാലിലൂടെ നീങ്ങിയതെന്നാണ് നിരീക്ഷണം. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസ് സംഘം കനാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 41കാരിയുടെ കൊലയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

മാര്‍ച്ച് മാസത്തില്‍ അടുത്തുള്ള പ്രദേശമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ കാണാതായ രണ്ട് വയസുകാരന്റെ മൃതദേഹം മുതലയയുടെ വായില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ ഫ്ലോറിഡയില്‍ മലിന ജല പൈപ്പിലെ തകരാര്‍ പരിശോധിച്ചപ്പോള്‍ അഞ്ചടിയിലേറെ വലുപ്പമുള്ള മുതലയെ കണ്ടെത്തിയിരുന്നു. റോബോട്ട് ഉപയോഗിച്ചുള്ള പരിശോനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാഴ്ച കണ്ടെത്തിയത്.

തവളയാണെന്ന ധാരണയില്‍ നടത്തിയ പരിശോധനയാണ് ഞെട്ടിക്കുനന് കണ്ടെത്തലായത്. മെയ് ആദ്യവാരമായിരുന്നു പരിശോധന നടന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ മേഖലയില്‍ മുതലകളുടെ ആക്രമണം വര്‍ധിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് 85കാരിയായ സ്ത്രീ വളര്‍ത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതല കൊന്നത്. ഫ്ലോറിഡയില്‍ 72 വയസുള്ളയാളുടെ കൈ മുതല കടിച്ചെടുത്തതും അടുത്തിടെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

‘ഫിറ്റായ’ റക്കൂണിന്റെ പേരിലും കോക്ടെയിൽ
മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ