ലോകത്ത് കൊവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു, ജാഗ്രത കൈവിടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

By Web TeamFirst Published Jun 8, 2020, 6:48 AM IST
Highlights

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് രോഗപ്പകർച്ചയിൽ ലോകത്ത് രണ്ടാമതുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് നീങ്ങുകയാണ്

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നു. 4,05,048 പേര്‍ ഇത് വരെ രോഗത്തിന് കീഴടങ്ങി. അതേ സമയം 34,53,492 പേര്‍ രോഗമുക്തരായി. ആകെ രോഗികളില്‍ ഇരുപതു ലക്ഷം രോഗികളും യുറോപ്പിലാണ്. ഏഷ്യയിൽ പതിമൂന്നു ലക്ഷം രോഗികളാണുള്ളത്. 

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് രോഗപ്പകർച്ചയിൽ ലോകത്ത് രണ്ടാമതുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മുപ്പത്തിയാറായിരം പേരാണ് ഇതുവരെ ബ്രസീലിൽ മരിച്ചത്. 

സംസ്ഥാനത്ത് വീണ്ടും കൊവി‍ഡ് മരണം; മരിച്ചത് തൃശ്ശൂർ സ്വദേശിയായ 87 കാരൻ

കൊവിഡിന് എതിരായ ജാഗ്രത കൈവിടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഇറ്റലിയിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും , ആശ്വസിക്കാൻ സമയമായിട്ടില്ല. സർക്കാർ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. സാമൂഹിക അകലവും മാസ്കും ശീലമാക്കണമെന്നും വിശ്വാസികളെ സംസാരിക്കവേ മാർപാപ്പ ഓർമ്മപ്പെടുത്തി. സാമൂഹിക അകലം പാലിക്കും, മാസ്ക് ധരിച്ചുമാണ് വിശ്വാസികൾ ഒത്തുകൂടിയത്. 

click me!