എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം! ലണ്ടന്‍റെ ഇരട്ടി വലിപ്പം, 30 വർഷം കുടുങ്ങിക്കിടന്ന കൂറ്റൻ മഞ്ഞുമല ഒഴുകുന്നു

Published : Dec 17, 2024, 01:10 PM ISTUpdated : Dec 17, 2024, 01:46 PM IST
എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം! ലണ്ടന്‍റെ ഇരട്ടി വലിപ്പം, 30 വർഷം കുടുങ്ങിക്കിടന്ന കൂറ്റൻ മഞ്ഞുമല ഒഴുകുന്നു

Synopsis

കൂറ്റൻ മഞ്ഞുമല വെഡൽ കടലിലെ സൗത്ത് ഓർക്ക്‌നി ദ്വീപുകൾക്ക് സമീപമുള്ള കടൽത്തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

ലണ്ടൻ: 30 വർഷത്തിലേറെയായി കുടുങ്ങികിടക്കുകയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല A23a ദക്ഷിണ സമുദ്രത്തിൽ ഒഴുകാൻ തുടങ്ങിയതായി റിപ്പോർട്ട്. ഗ്രേറ്റർ ലണ്ടന്‍റെ ഇരട്ടി വലിപ്പവും ഏകദേശം ഒരു ട്രില്യൺ ടൺ ഭാരവുമുള്ള കൂറ്റൻ മഞ്ഞുമല 1986-ൽ അന്‍റാർട്ടിക്കയിലെ ഫിൽഷ്‌നർ ഐസ് ഷെൽഫിൽ നിന്നാണ് അടർന്നത്. അന്നുമുതൽ, വെഡൽ കടലിലെ സൗത്ത് ഓർക്ക്‌നി ദ്വീപുകൾക്ക് സമീപമുള്ള കടൽത്തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ 2020-ൽ വടക്കോട്ട് പതുക്കെ നീങ്ങാൻ തുടങ്ങി. കൂറ്റൻ മഞ്ഞുമലക്ക്  3,800 സ്വകയർ കിലോമീറ്റർ വലുപ്പമുണ്ട്. 

ഇത്രയും വർഷങ്ങൾ കുടുങ്ങിക്കിടന്നതിന് ശേഷം A23a വീണ്ടും നീങ്ങുന്നത് കാണുന്നത് ആവേശകരമാണ്. അന്‍റാർട്ടിക്കയിൽ നിന്ന് അടർന്ന മറ്റ് വലിയ മഞ്ഞുമലകളുടെ അതേ പാതയിലൂടെ A23a പോകുമോ എന്നതാണ് നിരീക്ഷിക്കുന്നത്. പ്രാദേശിക ആവാസ വ്യവസ്ഥയിൽ മഞ്ഞുമലയുടെ സഞ്ചാരം  പ്രധാനമായി എന്ത് സ്വാധീനം ചെലുത്തുമെന്നതും നിരീക്ഷിക്കുന്നുവെന്ന്  ബ്രിട്ടീഷ് അന്‍റാർട്ടിക് സർവേയിലെ സമുദ്രശാസ്ത്രജ്ഞനായ ഡോ. ആൻഡ്രൂ മെയ്ജേഴ്‌സ് പറഞ്ഞു .  A23a 1986-ൽ അന്‍റാർട്ടിക്കയിൽ നിന്ന് അടർന്ന് മാറിയെങ്കിൽ വെഡൽ കടലിന്‍റെ അടിത്തട്ടിലെ ചെളിയിൽ 30 വർഷത്തോളം കുടുങ്ങിക്കിടക്കുകയായിരുന്നു. 2020 വരെസ്ഥിരമായ "ഐസ് ദ്വീപ്" ആയി തുടർന്നു. 2020ൽ പതിയെ വടക്കോട്ട് നീങ്ങാൻ തുടങ്ങി. 

എന്നാൽ, ടെയ്‌ലർ കോളം എന്നറിയപ്പെടുന്ന ഒരു അപൂർവ സമുദ്ര പ്രതിഭാസത്തിൽ മഞ്ഞുമല വീണ്ടും മാസങ്ങളോളം കുടുങ്ങി. പ്രതിഭാസം അവസാനിച്ചതോടെ വീണ്ടും നീങ്ങിത്തുടങ്ങി. A23a അതിൻ്റെ യാത്ര തുടരുമ്പോൾ അൻ്റാർട്ടിക്ക് വൃത്താകൃതിയിലുള്ള പ്രവാഹത്തെ ദക്ഷിണ സമുദ്രത്തിലേക്ക് തള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവാഹം മഞ്ഞുമലയെ ദക്ഷിണ ജോർജിയയിലെ ഉപ-അന്‍റാർട്ടിക് ദ്വീപിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. ഈ പ്രദേശത്ത് എത്തിക്കഴിഞ്ഞാൽ, A23a ചൂടുള്ള ജലവുമായി ചേർന്ന് ചെറിയ മഞ്ഞുമലകളായി വിഘടിക്കുകയും തുടർന്ന് ഉരുകുകയും ചെയ്യും. 

ഭീമാകാരമായ മഞ്ഞുമല A23a ഉരുകുകയും തകരുകയും ചെയ്യുമ്പോൾ ചുറ്റുമുള്ള ആവാസവ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞ ലോറ ടെയ്‌ലർ  പ്രത്യാശ പ്രകടിപ്പിച്ചു. ഭീമാകാരമായ മഞ്ഞുമലകൾക്ക് അവയിലൂടെ കടന്നുപോകുന്ന ജലത്തിന് പോഷകങ്ങൾ നൽകാൻ കഴിയും. ഉൽപാദനക്ഷമത കുറഞ്ഞ പ്രദേശങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുന്ന ആവാസവ്യവസ്ഥകൾ സൃഷ്ടിക്കാനും ഇത്തരം മഞ്ഞുമലകളുടെ സഞ്ചാരത്തിന് സാധിക്കുമെന്നും അവർ പറഞ്ഞു.

Read More : അധ്യാപകനേയും 4 സഹപാഠികളെയും വെടിവെച്ച് കൊലപ്പെടുത്തി വിദ്യാർഥി, പിന്നാലെ ആത്മഹത്യ; സംഭവം അമേരിക്കയിലെ സ്കൂളിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ കാര്യത്തിൽ അൽപ്പം അന്ധവിശ്വാസമുണ്ട്, കൈകളിലെ ആ പാടുകളുടെ കാരണം വെളിപ്പെടുത്തി ട്രംപ്; 'അമിത ആസ്പിരിൻ ഉപയോഗം'
സ്വിറ്റ്സർലണ്ടിലെ റിസോർട്ടിലെ പൊട്ടിത്തെറി, 40 ലേറെ പേർ കൊല്ലപ്പെട്ടു, അട്ടിമറി സാധ്യത തള്ളി അധികൃതർ