
ബീജിംഗ്: കൂട്ടിലടയ്ക്കപ്പെട്ട ലോകത്തേ ഏറ്റവും വലിയ പാണ്ട സൗത്ത്‍വെസ്റ്റ് ചൈനയിലെ മൃഗശാലയിൽ വച്ച് ചത്തു. 38ാം വയസ്സിലാണ് പാണ്ടയുടെ മരണം. ഒക്ടോബർ 21ന് ക്സിൻ ക്സിങ് എന്ന പാണ്ട മയക്കവും വിശപ്പില്ലായ്മയും കാണിച്ച് തുടങ്ങിയിരുന്നു. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.
അവയവങ്ങൾക്ക് കേട് സംഭവിച്ചതോടെയാണ് മരണമുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദഗ്ധർ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1982ലാണ് ക്സിൻ ക്സിങ് പാണ്ടയുടെ ജനനം. 110 മനുഷ്യവർഷത്തോളം ആയുസ്സുമണ്ട് പാണ്ടകൾക്ക്. ഒരു വയസ്സിലാണ് ചോംഗ്ക്വിങ് മൃഗശാലയിൽ ഈ പാണ്ട എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam