
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ഖഗേന്ദ്ര ഥാപ്പ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ പോഖറയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇരുപത്തിയേഴ് വയസ്സായിരുന്നു. നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയാണ് ഖഗേന്ദ്ര ഥാപ്പ. ജനിക്കുമ്പോൾ വെറും 600 ഗ്രാം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോര്‍ഡിനുടമയാണ് ഥാപ്പ . 67.08 സെന്റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) മാത്രമാണ് ഥാപ്പയുടെ ഉയരം. നേപ്പാള്‍ ടൂറിസത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായിരുന്നു ഥാപ്പ.
2010 ൽ തന്റെ പതിനെട്ടാം പിറന്നാൾ ദിനത്തിലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു തുടങ്ങിയത്. ''ഞാനൊരു ചെറിയ മനുഷ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വലിയ വ്യക്തിയാണ്. എന്നാൽ എനിക്കും എന്റെ കുടുംബത്തിനും നല്ലൊരു വീട് ലഭിക്കാൻ ഈ വിശേഷണം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'' അംഗീകാരം ലഭിച്ച വേളയിൽ മഗർ പറഞ്ഞിരുന്നു. ന്യുമോണിയ കാരണം മുൻപും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ അസുഖം അദ്ദേഹത്തിന്റെ ഹൃദയത്തെയും ബാധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മഹേഷ് ഥാപ്പ മാഗർ വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam