
ദില്ലി: 2023 ഒക്ടോബറിൽ ഇസ്രായേലിനെ ആക്രമിക്കുന്നതിന് ഹമാസ് തലവൻ യഹിയ സിൻവാറും ഭാര്യയും മക്കളും തുരങ്കത്തിലൂടെ രക്ഷപ്പെടുമ്പോൾ ഭാര്യയുടെ കൈയിലുണ്ടായിരുന്നത് 32000 ഡോളർ (26 ലക്ഷം രൂപ) വിലയുള്ള ബാഗെന്ന് ഇസ്രായേൽ. ആഡംബര ബാഗായ ഹെർമിസ് ബര്‍കിന്‍ ബാഗാണ് സിൻവാറിന്റെ ഭാര്യയുടെ കൈവശമെന്ന് ഇസ്രായേൽ ആരോപിച്ചു. ഹെർമസ് ബെർകിൻ 40 ബ്ലാക്ക് മോഡൽ ബാഗാണ് സിൻവാറിന്റെ ഭാര്യയുടെ കൈവശമെന്നും 32000 രൂപയാണ് വിലയെന്നും ഇസ്രായേൽ ആരോപിച്ചു. ലോകത്തെ പ്രധാന ആഡംബര ഉൽപ്പന്ന നിർമാതാക്കളാണ് ഹെർമിസ്. ഫ്രാൻസിലെ പാരിസാണ് ആസ്ഥാനം. ലെതർ, സിൽക്ക്, ഫർണിച്ചർ, വാച്ചുകൾ, ആഭരണം എന്നിവയാണ് ഇവരുടെ ഉൽപ്പന്നങ്ങൾ.
ഹമാസിന് കീഴിൽ ജനം പട്ടിണിയിൽ ജീവിക്കുമ്പോൾ സിൻവാറിന്റെയും കുടുംബത്തിന്റെയും ജീവിതം ആഡംബരം നിറഞ്ഞതാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളെന്നും ഇസ്രായേൽ ആരോപിച്ചു. മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം നടന്നത്. 1200-ലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും നിരവധി പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിന് തുടക്കമിട്ട ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സിൻവാർ തന്റെ കയ്യിലുള്ള സാധനങ്ങൾ ഗാസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് ഇസ്രായേൽ ശനിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യഹിയയെ വധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷത്തെ ആക്രമണ സമയത്തുള്ള ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടത്.
Read More.... ഇസ്രായേലിലെ ആക്രമണത്തിന് മുമ്പുള്ള യഹ്യയുടെ ദൃശ്യം; മെത്തയും തലയണയും വരെ എടുത്ത് കുടുംബസമേതം തുരങ്കത്തിലേക്ക്
സിൻവാറും ഭാര്യയും കുട്ടികളും ടെലിവിഷനും വെള്ളവും, തലയിണയും മെത്തകളം ഉൾപ്പെടെയുള്ള സാധനങ്ങൾ തുരങ്കത്തിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഒരു വർഷം പിന്നിടുകയാണ്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 42000 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളും. ഒരു ലക്ഷം പേർക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam