'ഹൂതികൾ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും നിങ്ങൾ ഉത്തരവാദികളായിരിക്കും'; ഇറാനെതിരെ കടുപ്പിച്ച് ഡോണൾഡ് ട്രംപ്

Published : Mar 19, 2025, 08:04 AM IST
'ഹൂതികൾ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും നിങ്ങൾ ഉത്തരവാദികളായിരിക്കും'; ഇറാനെതിരെ കടുപ്പിച്ച് ഡോണൾഡ് ട്രംപ്

Synopsis

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ് ഹൂതികളുടെ അവകാശവാദം

വാഷിംഗ്ടണ്‍: യെമനിലെ ഹൂതികൾ അന്താരാഷ്ട്ര കപ്പൽ പാതയിൽ ആക്രമണം തുടർന്നാൽ ഇറാൻ അതിന്‍റെ  പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. ഹൂതികൾ ചരക്കു കപ്പലുകൾക്ക് നേരെ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദികളായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, യെമനിൽ വ്യോമസേനാ 30 ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു.

ഇതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ് ഹൂതികളുടെ അവകാശവാദം. അതേസമയം, യെമനിലെ ഹൂത്തികള്‍ക്ക് ശക്തമായ യുഎസ് പ്രസിഡന്‍റ്  ഡോണാള്‍ഡ് ട്രംപ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഹൂത്തികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 'നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഹൂത്തികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂത്തികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ  ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം