
മിസ് യൂണിവേഴ്സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഡിസംബർ 8 ന് അറ്റ്ലാന്റയിലെ ജോർജിയയിൽ വച്ചായിരുന്നു മത്സരം. സുന്ദരിപ്പട്ടവുമായി ബന്ധപ്പെട്ട് ടുൻസി നൽകിയ ഉത്തരങ്ങളാണ് ഇവരെ കിരീടാവകാശിയാക്കിയത്.
യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നായിരുന്നു സോസിബിനി ടുന്‍സി നേരിട്ട ചോദ്യം. ഒരു നിമിഷം പോലും ആലോചിച്ചുനില്‍ക്കാതെ സോസിബിനി മറുപടി പറഞ്ഞു. 'അത് നേതൃപാടവമാണ്. യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും നേതൃപാടവം വളരെ കുറഞ്ഞിരിക്കുന്നതായി കാണുന്നു. ഞങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തര്‍ ഞങ്ങളെന്നാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാ അവസരവും നല്‍കപ്പെടണം. പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലമുപയോഗിക്കാനാണ്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല.' സോസിബിനി ടുന്‍സിയുടെ മറുപടി ഇപ്രകാരമായിരുന്നു.
സ്വിം സ്യൂട്ട്, ഈവനിംഗ് ഗൗൺ, ചോദ്യോത്തരം എന്നീ മൂന്ന് റൗണ്ടുകളാണ് കിരീടാവകാശിയെ തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് കാട്രിയോണ ഗ്രേ ആണ് ടുൻസിയെ കീരീടം ധരിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam