
ദില്ലി: ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിയുടെ മികവിനെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടാകും. അവര്‍പോലും സമ്മതിക്കുന്നൊരു കാര്യമുണ്ട്. ധോണിയുടെ വിക്കറ്റ് കീപ്പിംഗ്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തിയശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിക്കറ്റിന് പിന്നില്‍ ധോണിക്ക് ഒരു മോശം ദിവസം പോലും ഉണ്ടായിട്ടില്ലെന്നാണ്.
അത് ശരിവെക്കുന്ന പ്രകടനമാണ് ഐപിഎല്ലിലും ധോണി നടത്തുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ പൂനെയുടെ നിര്‍ണായക പോരാട്ടത്തില്‍ കണ്ടത്. മര്‍ലോണ്‍ സാമുവല്‍സ് കത്തിക്കയറാന്‍ തുടങ്ങുന്നതിനിടെ ഡാന്‍ ക്രിസ്റ്റ്യന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ഉജ്ജ്വല ക്യാച്ച്.
തൊട്ടുപിന്നാലെ കോറി ആന്‍ഡേഴ്സണെ പുറത്താക്കാനായി മിന്നല്‍ സ്റ്റമ്പിങ്ങ്. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തിലായിരുന്നു ധോണി മിന്നല്‍ സ്റ്റമ്പിങ്ങിലൂടെ ആന്‍ഡേഴ്സണെ പുറത്താക്കിയത്.