ഐപിഎല്‍ ഒത്തുകളിയില്‍ രണ്ട് ഗുജറാത്ത് താരങ്ങള്‍ക്ക് പങ്ക് ?

Published : May 12, 2017, 11:59 AM ISTUpdated : Oct 04, 2018, 11:40 PM IST
ഐപിഎല്‍ ഒത്തുകളിയില്‍ രണ്ട് ഗുജറാത്ത് താരങ്ങള്‍ക്ക് പങ്ക് ?

Synopsis

മുംബൈ: ഐപിഎൽ വാതുവയ്പ്പ് സംഘവുമായി  ഗുജറാത്ത് ലയൺസിന്റെ രണ്ട് കളിക്കാര്‍ക്ക് ബന്ധമുണ്ടെന്ന് സംശയം. താരങ്ങളെ  ചോദ്യം ചെയ്തേക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാൺപൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഇതുസംബന്ധിച്ച സൂചനകള്‍  ലഭിച്ചത്.  

കളിക്കാരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായവരില്‍ നിന്ന് 41 ലക്ഷം രൂപയും 5 മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.  മുംബൈയിലെ അണ്ടര്‍ 17 ടീമിൽ അംഗമായിരുന്ന ഒരു താരത്തിന് വാതുവയ്പ്പുകാരുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഐപിഎല്ലിന്റെ അഴിമതി വിരുദ്ധ സമിതിയുടെ സഹായത്തോടെയാണ് മൂന്നുപേരെ പിടികൂടിയതെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത്-ഡല്‍ഹി മത്സരം ഒത്തുകളിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗുജറാത്തിന്റെ വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നിര്‍ത്തി വിജയിക്കുകയായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!