ഐപിഎല്ലില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് ധോണി

Published : May 16, 2017, 05:54 AM ISTUpdated : Oct 05, 2018, 01:21 AM IST
ഐപിഎല്ലില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് ധോണി

Synopsis

പൂനെ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. വിക്കറ്റിന് പിന്നില്‍ നൂറുപേരെ പുറത്താക്കുകയെന്ന നേട്ടമാണ് ധോണി കൈവരിച്ചത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തിലാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് താരമായ ധോണി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ദിനേശ് കാര്‍ത്തിക്കാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.  152 മത്സരങ്ങളില്‍നിന്ന് 106 പേരെയാണ് കാര്‍ത്തിക് പുറത്താക്കിയത്. അതേസമയം 157 മല്‍സരങ്ങളില്‍ നിന്നാണ് ധോണി വിക്കറ്റിന് പിന്നില്‍ 100 ഇരകളെ തികച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം അക്‌സര്‍ പട്ടേലായിരുന്നു ധോണിയുടെ നൂറാമത്തെ ഇര. 

ഇതിനു പിന്നാലെ സ്വപ്നില്‍ സിംഗിനെ കൂടി പുറത്താക്കി ധോണി ഇരകളുടെ എണ്ണം 101 ആയി ഉയര്‍ത്തി. മല്‍സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി പൂനെ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫില്‍ കടന്നു.

PREV
click me!