
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണ മിന്നുന്ന ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 14ല്‍ 10 കളിയും ജയിച്ച് ഒന്നാമന്‍മാരായി പ്ലേ ഓഫിലെത്തിയിരിക്കുന്നു. ഇനി കിരീടത്തിലേക്ക് രണ്ട് കളികളുടെ കൂടി അകലം മാത്രം. ആദ്യ പ്ലേ ഓഫില്‍ തോറ്റാലും മുംബൈയ്ക്ക് ഫൈനലിലെത്താന്‍ ഒരവസരം കൂടി ലഭിക്കുകയും ചെയ്യും. ഇങ്ങനെ കാര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും ചരിത്രം പറയുന്നത് മുംബൈ ഇത്തവണ കിരീടം നേടില്ലെന്നതാണ്.
ചരിത്രം അതിന് പറയുന്ന കാരണം ഇതാണ്, കഴിഞ്ഞ ഒമ്പത് ഐപിഎല്‍ സീസണുകളിലും ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ടീം ഒരിക്കലും കപ്പ് നേടിയിട്ടില്ല. ഇത്തവണ മുംബൈ കിരീടം നേടിയാല്‍ അത് ചരിത്രം തിരുത്തലാകുമെന്ന് ചുരുക്കം. ഇനി ലീഗ് ഘട്ടത്തില്‍ രണ്ടാമതെത്തിയ പൂനെയ്ക്ക് അനുകൂലമായി ഒരു കാര്യം കൂടി. 2016ല്‍ ഒഴികെ ലീഗ് ഘട്ടത്തില്‍ രണ്ടാമതോ മൂന്നാമതോ ടീമുകളാണ് കപ്പടിച്ചിരിക്കുന്നത്.
2011 മുതലുള്ള കണക്കുകള്‍ ഇതാ ഇങ്ങനെ.
2011-ബംഗളൂരു(1), ചെന്നൈ(2)-വിജയികള്‍ ചെന്നൈ
2012-കൊല്‍ക്കത്ത(2), ചെന്നൈ(4)-വിജയികള്‍ കൊല്‍ക്കത്ത
2013-ചെന്നൈ(1), മുംബൈ(2)-വിജയകള്‍ മുംബൈ
2014-പഞ്ചാബ്(1), കൊല്‍ക്കത്ത(2)-വിജയികള്‍ കൊല്‍ക്കത്ത
2015-ചെന്നൈ(1), മുംബൈ(2)-വിജയികള്‍ മുംബൈ
2016-ബംഗളൂരു(2), ഹൈദരാബാദ്(3), വിജിയകള്‍ ഹൈദരാബാദ്