ദക്ഷിണാഫ്രിക്ക ഐപിഎല്‍ ബഹിഷ്കരിക്കും?

Published : May 11, 2017, 09:41 AM ISTUpdated : Oct 05, 2018, 12:33 AM IST
ദക്ഷിണാഫ്രിക്ക ഐപിഎല്‍ ബഹിഷ്കരിക്കും?

Synopsis

ദക്ഷിണാണാഫ്രിക്കയ്‌ക്കെതിരായി ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര സ്ഥിരീകരിച്ചില്ലെങ്കില്‍ ഐപിഎല്‍ ബഹിഷ്കരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഭീഷണി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റതാണ് പുതിയ ഭീഷണി. ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ജോഹ്രിക്കാണ് ദക്ഷിണാഫ്രിക്ക് ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂണ്‍ ലോര്‍ഗറ്റ് ഇക്കാര്യം സൂചിപ്പിച്ച് കത്തയച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താന്‍ ഇക്കാര്യം പരിഗണിക്കുന്നേയില്ലെന്നും സമയമാകുമ്പോള്‍ അതിനെ കുറിച്ച് തങ്ങള്‍ സംസാരിക്കുമെന്നും ജോഹ്രി പ്രതികരിച്ചു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നേരത്തെ തീരുമാനിച്ച പ്രകാരം മെയ് എട്ടോടെ ഐപിഎല്ലില്‍ നിന്നും പിന്‍വാങ്ങിയെന്നും അതിനാല്‍ തന്നെ ഇത് വെറും ഉണ്ടയില്ലാവെടിയാണെന്നാണ് ബിസിസിഐ കണക്കാക്കുന്നത്. എന്നാല്‍ ഈ ഭീഷണി അടുത്ത സീസണുകളില്‍ ഐപിഎല്ലിന് തിരിച്ചടിയായേക്കാം.

അതെസമയം കരാര്‍ ലംഘനം നടത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യവും ബിസിസിഐ തള്ളി. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹീരിയര്‍ ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇരു ബോര്‍ഡുകളും തമ്മിലുള്ള കരാര്‍ ലംഘിച്ചതിന് നഷ്ടപരിഹാരമായി 6.4 മില്യന്‍ ഡോളര്‍ (413 കോടി രൂപ) നല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം നല്‍കിയത്.

PREV
click me!