Latest Videos

ഡിവില്ലിയേഴ്‌സ് പറയുന്നു, ബുംറ മികച്ചവന്‍ തന്നെ; എന്നാല്‍ മോശം ദിവസങ്ങളുണ്ടാവാം

By Web TeamFirst Published Mar 28, 2019, 7:18 PM IST
Highlights

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ, മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് എബി ഡിവില്ലിയേഴ്‌സ്. ഇന്ന് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം.

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ, മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് എബി ഡിവില്ലിയേഴ്‌സ്. ഇന്ന് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം.

എബിഡി തുടര്‍ന്നു... എത്ര മികച്ച ബൗളറായായും അയാള്‍ക്ക് മോശം മത്സരങ്ങളുണ്ടാവും. ബുംറയുടെ കാര്യവും വ്യത്യസ്ഥമല്ല. ബുംറ മികച്ച ബൗളറാണ്. എപ്പോഴും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിന്നസ്വാമി ഒരു വലിയ ഗ്രൗണ്ടല്ല. ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുക്കൊണ്ട് തന്നെ എല്ലാ ബൗളര്‍മാരും സമ്മര്‍ദ്ദത്തിന് അടിമപ്പെടുമെന്ന് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ ബാറ്റ്‌സ്മാന്മാരുടെ ഇഷ്ട വേദിയാണ് ചിന്നസ്വാമി. ക്രിസ് ഗെയ്ല്‍ പുറത്താവാതെ 175 റണ്‍സ് നേടിയത് ഇതേ ഗ്രൗണ്ടിലായിരുന്നു. 

click me!