
മുംബൈ: കളി തോറ്റതിന് പിന്നാലെ രോഹിത് ശര്‍മയ്ക്ക് മുട്ടന്‍ പണി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് മുംബൈ ഇന്ത്യന്‍സ് താരത്തിന് വിനയായത്. 12 ലക്ഷം രൂപയാണ് താരം പിഴയടയ്‌ക്കേണ്ടത്. വൈകിട്ട് നാലിന് ആരംഭിച്ച മത്സം ഏറെ വൈകി 7.30നാണ് അവസാനിച്ചത്. ഐപിഎല്‍ പുതിയ സീസണില്‍ ഇക്കാരണത്താല്‍ പിഴ അടയ്‌ക്കേണ്ടി വരുന്ന ആദ്യ ക്യാപ്റ്റനാണ് രോഹിത് ശര്‍മ.
മത്സരത്തില്‍ മുംബൈ എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. സ്്കോര്‍ മുംബൈ: 176/7 (20.0), പഞ്ചാബ്: 177/2 (18.4). ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെ വെടിക്കെട്ടാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മായങ്ക് അഗര്‍വാളാണ് കളിയിലെ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!