ആരാധകര്‍ 'അങ്ങനെ' വിളിക്കുന്നത് സന്തോഷം; തുറന്നുപറഞ്ഞ് റസല്‍

Published : Apr 29, 2019, 05:52 PM ISTUpdated : Apr 29, 2019, 05:57 PM IST
ആരാധകര്‍ 'അങ്ങനെ' വിളിക്കുന്നത് സന്തോഷം; തുറന്നുപറഞ്ഞ് റസല്‍

Synopsis

വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് മറ്റാരെക്കാളും മുന്നിലാണ് സീസണില്‍ റസലിന്‍റെ മൂല്യം. 12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സും 10 വിക്കറ്റുമാണ് റസലിന്‍റെ സമ്പാദ്യം.

കൊല്‍ക്കത്ത: ഐപിഎല്ലിലെ 'സൂപ്പര്‍ ഹീറോ'യാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍. ആരാധകര്‍ സൂപ്പര്‍ ഹീറോയെന്ന് തന്നെ വിളിക്കുന്നത് സന്തോഷം നല്‍കുന്നു എന്ന് റസല്‍ പറയുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ വെടിക്കെട്ടിന് ശേഷമാണ് റസലിന്‍റെ പ്രതികരണം.

അവഞ്ചേഴ്‌സ് സീരിസിലെ പുതിയ സിനിമ പുറത്തിറങ്ങിയതോടെയാണ് റസലിന് സൂപ്പര്‍ ഹീറോ വിശേഷണങ്ങള്‍ ഏറിയത്. താന്‍ അവഞ്ചേഴ്‌സിന്‍റെ ആരാധകനാണ്, കാണാറുമുണ്ട്. സൂപ്പര്‍ ഹീറോയാണെന്ന് ആരാധകര്‍ തന്നെ വിശേഷിപ്പിക്കുന്നത് സന്തോഷം നല്‍കുന്നു. പവര്‍ ഹിറ്റ് ചെയ്യാന്‍ കയ്യും കണ്ണുകളും തമ്മിലുള്ള ഏകോപനവും ബാലന്‍സും ബാറ്റ് സ്‌പീഡും ആവശ്യമാണെന്നും മുംബൈയ്‌ക്കെതിരായ മത്സരശേഷം റസല്‍ പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിനെതിരെ 40 പന്തില്‍ എട്ട് സിക്‌സും ആറ് ഫോറുമടക്കം 80 റണ്‍സടിച്ച് റസല്‍ കളിയിലെ താരമായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് മറ്റാരെക്കാളും മുന്നിലാണ് സീസണില്‍ റസലിന്‍റെ മൂല്യം. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സും 10 വിക്കറ്റുമാണ് റസലിന്‍റെ സമ്പാദ്യം. 177.29 സ്‌ട്രൈക്ക് റേറ്റിലാണ് റസല്‍ കളിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍