
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഒരു സീസണില്‍ 50 സിക്സറുകളടിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കൊല്‍ക്കത്തയുടെ ആന്ദ്രെ റസല്‍. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസം ഗെയ്‌ലാണ് റസലിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക ബാറ്റ്സ്മാന്‍.
2012ല്‍ 15 കളികളില്‍ 57 സിക്സുകളടിച്ച ഗെയ്ല്‍ 2013ല്‍ 16 കളികളില്‍ 51 സിസ്കുകളടിച്ചു. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 50 സിക്സുകളാണ് റസലിന്റെ സമ്പാദ്യം. കൊല്‍ക്കത്തക്ക് ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്നതിനാല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിസ്കറുകളെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും റസലിന് അവസരമുണ്ട്.
ഈ സീസണില്‍ കൊല്‍ക്കത്തക്കായി 486 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 300 റണ്‍സും സിക്സറുകളില്‍ നിന്നായിരുന്നു. മുംബൈാക്കെതിരെ വണ്‍ ഡൗണായി ക്രീസിലിറങ്ങിയ റസല്‍ 40 പന്തില്‍ 80 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും എട്ടു സിക്സു അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിംഗ്സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!