ചെന്നൈയുമായുള്ള തോല്‍വിയുടെ കാരണക്കാരെ പറയാതെ പറഞ്ഞ് അശ്വിന്‍

Published : Apr 07, 2019, 03:02 PM IST
ചെന്നൈയുമായുള്ള തോല്‍വിയുടെ കാരണക്കാരെ പറയാതെ പറഞ്ഞ് അശ്വിന്‍

Synopsis

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശിന്‍. തോല്‍വിക്ക് കെ.എല്‍ രാഹുലിന്റെയും സര്‍ഫറാസ് ഖാന്റെയും മെല്ലെപ്പോക്കാണെന്ന് പറയാതെ പറയുകയായിരുന്നു അശ്വിന്‍.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശിന്‍. തോല്‍വിക്ക് കെ.എല്‍ രാഹുലിന്റെയും സര്‍ഫറാസ് ഖാന്റെയും മെല്ലെപ്പോക്കാണെന്ന് പറയാതെ പറയുകയായിരുന്നു അശ്വിന്‍. ചെന്നൈക്കെതിരെ 22 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. 

മത്സരത്തില്‍ സര്‍ഫറാസ് - രാഹുല്‍ സഖ്യം 110 റണ്‍സ് നേടിയിരുന്നെങ്കിലും വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അശ്വിന്‍ തുടര്‍ന്നു... രാഹുല്‍- സര്‍ഫറാസ് സഖ്യം വിജയിപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു എനിക്ക്. ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ 10 റണ്‍സെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. പ്രത്യേകിച്ച് സെറ്റായ രണ്ട് ബാറ്റ്‌സമാന്മാര്‍. എന്നാല്‍ മറ്റു വശം കൂടി ചിന്തിക്കണം. ഇത്തരം കാര്യങ്ങളിലും ക്രിക്കറ്റിലും സംഭവിക്കും. വരും മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ കളിക്കുകയെന്നതാണ് പ്രധാനമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 

മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ അവസാനങ്ങളില്‍ എല്ലാം കൈവിട്ടുപോയി. രാഹുലും സര്‍ഫറാസും നന്നായി കളിച്ചുവെന്നത് സത്യം തന്നെയാണ്. എന്നാല്‍ കാര്യങ്ങള്‍ മറിച്ചായിപ്പോയി. വരും മത്സരങ്ങളില്‍ നിന്ന് ഉയര്‍ന്ന നിലവാരമുള്ള പ്രകടനം പ്രതീക്ഷിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍