Latest Videos

ചെയ്തത് തെറ്റായി തോന്നിയില്ല: അശ്വിന്‍, വിവാദത്തോട് പ്രതികരിച്ച് രഹാനെയും അപ്റ്റണും

By Web TeamFirst Published Mar 26, 2019, 12:45 PM IST
Highlights

മങ്കാദിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളിക്കളഞ്ഞ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കിയതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നാണ് അശ്വിന്റെ പക്ഷം.

ജയ്പൂര്‍: മങ്കാദിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളിക്കളഞ്ഞ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കിയതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നാണ് അശ്വിന്റെ പക്ഷം. എന്നാല്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും കോച്ച് പാഡ് അപ്റ്റണും ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല.

ടീം പ്ലാനിന്റെ ഭാഗമായി ചെയ്തതല്ലായിരുന്നു എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. ക്യാപ്റ്റന്‍ തുടര്‍ന്നു... ഞാന്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുന്നതിന് മുമ്പെ ബട്‌ലര്‍ ക്രീസില്‍ നിന്നിറങ്ങുകയായിരുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് ബാറ്റ്‌സ്മാന്‍ ബോധവനായിരിക്കണം. ചെയ്തത് നിയമത്തിന് കീഴിലുള്ള കാരമാണ്. പിന്നെ എവിടെ നിന്നാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന വാദം വരുന്നതെന്ന് മനസിലാവുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു. 

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ രഹാനെ തയ്യാറായില്ല. ''ഇത്തരം വിവാദങ്ങളോട് സംസാരിക്കാനില്ല. അവസാന തീരുമാനം മാച്ച് റഫറിയുടേതാണ്. ആ തീരുമാനും അംഗീകരിക്കുന്നു.'' രഹാനെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അപ്റ്റണിന്റെ സംസാരത്തില്‍ അശ്വിന് നേരെ ഒളിയമ്പുണ്ടായിരുന്നു. ''അശ്വിന്റെ പ്രവൃത്തി ശരിയോ തെറ്റോയെന്ന് ക്രിക്കറ്റ് പ്രേമികള്‍ തീരുമാനിക്കട്ടെ. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാനും ആരാധകരെ രസിപ്പിക്കാനുമാണ് വന്നത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് താരങ്ങള്‍ എപ്പോഴും മാതൃകയായിരിക്കണം.'' പാഡി അപ്റ്റണ്‍ വ്യക്തമാക്കി.

click me!