
ജയ്‌പൂര്‍: ഐപിഎല്ലില്‍ ആര്‍ അശ്വിന്‍റെ മങ്കാദിങ് നടപടിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്ത് അവസാനിക്കുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകനായ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെയാണ് ഇത്തരത്തില്‍ പുറത്താക്കിയത്. അശ്വിന്‍റെ നടപടിയില്‍ ഇംഗ്ലണ്ട് ടീമിലും റോയല്‍സിലും ബട്‌ലറുടെ സഹതാരമായ ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചിരിക്കുന്നു.
ലോകകപ്പ് ഫൈനലില്‍ അവസരം കിട്ടിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മങ്കാദിങ്ങിലൂടെ പുറത്താക്കുമോ എന്ന് സ്റ്റോക്‌സിനോട് ട്വിറ്ററില്‍ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിന് സ്റ്റോക്‌സിന്‍റെ മറുപടിയിങ്ങനെ. വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ മങ്കാദിങ്ങിന് അവസരം കിട്ടിയാല്‍ ഒരിക്കലും ചെയ്യില്ല എന്നായിരുന്നു ബെന്‍ സ്റ്റോക്‌സിന്‍റെ പ്രതികരണം.
അശ്വിന്‍റെ മങ്കാദിങ്ങില്‍ പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ജോസ് ബട്‌ലര്‍. 12.4 ഓവറില്‍ റോയല്‍സ് ഒരു വിക്കറ്റിന് 108 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. എന്നാല്‍ ബട്‌ലര്‍ പുറത്തായ ശേഷം തകര്‍ന്ന രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവനോട് 14 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം മങ്കാദിങ്ങില്‍ പുറത്താകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!