ഐപിഎല്ലിലെ ഫോം ഔട്ട് കാര്യമാക്കേണ്ട, കോലി തിരിച്ചുവരും: ബ്രാഡ് ഹോഗ്

Published : Apr 12, 2019, 09:10 PM ISTUpdated : Apr 12, 2019, 09:18 PM IST
ഐപിഎല്ലിലെ ഫോം ഔട്ട് കാര്യമാക്കേണ്ട, കോലി തിരിച്ചുവരും: ബ്രാഡ് ഹോഗ്

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയുടെ ഫോമിനെ കുറിച്ച് പലര്‍ക്കും വിവിധ അഭിപ്രായങ്ങളാണ്. നായകനായും ബാറ്റിങ്ങിലും കോലിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. പലരും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയുടെ ഫോമിനെ കുറിച്ച് പലര്‍ക്കും വിവിധ അഭിപ്രായങ്ങളാണ്. നായകനായും ബാറ്റിങ്ങിലും കോലിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. പലരും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത് താരത്തിന് ഐപിഎല്ലില്‍ വിശ്രമം നല്‍കണമെന്നാണ്. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞത് ഐപിഎല്ലിലെ ഫോം കോലിയെ ലോകകപ്പില്‍ ബാധിക്കില്ലെന്നാണ്. മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഡിനും മറിച്ചൊന്നുമല്ല പറയാനുള്ളത്. ഐപിഎല്ലില്‍ മോശം പ്രകടനമെങ്കിലും ലോകകപ്പ് ആവുമ്പോഴേക്കും തിരിച്ചെത്തുമെന്നാണ് ഹോഗ് പറയുന്നത്. ഹോഗ് തുടര്‍ന്നു... ഐപിഎല്ലിലെ മോശം ഫോം ലോകകപ്പില്‍ കോലിയെ ബാധിക്കുമെന്ന് തോന്നുന്നില്ല. കോലി ലോകകപ്പില്‍ എങ്ങനെ കളിക്കുമെന്നോര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല. ഹോഗ് പറഞ്ഞു നിര്‍ത്തി. 

ശനിയാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബുമായിട്ടാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ആര്‍സിബിക്ക് വരുന്ന മത്സരങ്ങളൊക്കെ ജയിക്കേണ്ടത് അത്യാവശ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍