അവര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു വികാരമാണ്; കാരണം ഈ ചിത്രങ്ങള്‍ പറയും

Published : Apr 05, 2019, 06:06 PM ISTUpdated : Apr 05, 2019, 06:09 PM IST
അവര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു വികാരമാണ്; കാരണം ഈ ചിത്രങ്ങള്‍ പറയും

Synopsis

ടീം മാറിയാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന വികാരത്തിന് മാത്രം താരങ്ങള്‍ക്ക് മാറ്റം വരില്ല. ഇക്കാര്യം ശരിയെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു.

ചെന്നൈ: ഐപിഎല്ലില്‍ താരനിബിഢമായ ടീമാണ് എക്കാലത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഒത്തൊരുമയാണ് എം എസ് ധോണി നയിക്കുന്ന ടീമിന്‍റെ മുഖമുദ്ര. അതിനാല്‍ ടീം മാറിയാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന വികാരത്തിന് മാത്രം താരങ്ങള്‍ക്ക് മാറ്റം വരില്ല. ഇക്കാര്യം ശരിയെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മുന്‍ താരങ്ങളുടെ സംഗമചിത്രങ്ങള്‍ ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസം മാത്യൂ ഹെയ്‌ഡനും മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ചെന്നൈ ക്യാമ്പിലെത്തി. ന്യൂസീലന്‍ഡ് ഇതിഹാസം ബ്രണ്ടന്‍ മക്കല്ലം മൈതാനത്ത് വെച്ചാണ് മുന്‍ സഹതാരവും ചെന്നൈ പരിശീലകനുമായ സ്റ്റീഫന്‍ ഫ്ലെമിങിനെ കണ്ടുമുട്ടിയത്. ഹെയ്‌ഡനും ഒപ്പമുണ്ടായിരുന്നു. 

ആദ്യ ഐപിഎല്‍ എഡിഷന്‍ മുതല്‍ മൂന്ന് വര്‍ഷക്കാലം ചെന്നൈയുടെ താരമായിരുന്നു ഹെയ്‌ഡന്‍. രണ്ട് സീസണുകളിലാണ് മക്കല്ലം ചെന്നൈയില്‍ കളിച്ചത്. 2015ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്നു പത്താന്‍. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍