
ചെന്നൈ: പരിക്ക് മൂലം ഐപിഎല്‍ 12-ാം സീസണില്‍ കളിക്കാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ലുങ്കി എങ്കിടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പകരക്കാരനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡ് പേസര്‍ സ്കോട്ട് കുഗ്ലെയ്‌നെയാണ് പകരക്കാരനായി ചെന്നൈ സ്വന്തമാക്കിയത്. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ വരവ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ അറിയിച്ചത്.
ശ്രീലങ്കയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് എങ്കിടി ഐപിഎല്‍ സീസണിന് മുന്‍പ് പുറത്തായിരുന്നു. ന്യൂലാന്‍ഡ്‌സില്‍ ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ എങ്കിടി പാതിവഴിയില്‍ ബൗളിംഗ് നിര്‍ത്തി മടങ്ങുകയായിരുന്നു. മത്സരശേഷം സ്‌കാനിംഗില്‍ പരിക്ക് വ്യക്തമായി. നാല് ആഴ്‌ചത്തെ വിശ്രമമാണ് എങ്കിടിക്ക് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് ലുങ്കി എങ്കിടി കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!