ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടോസ്; രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു തിരിച്ചെത്തി

Published : Apr 11, 2019, 07:57 PM IST
ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടോസ്; രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു തിരിച്ചെത്തി

Synopsis

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ജയ്പൂരിലാണ് മത്സരം. രാജസ്ഥാന്‍ ടീമില്‍ സഞ്ജു സാംസണ്‍ പരിക്കിന് ശേഷം തിരിച്ചെത്തി.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ജയ്പൂരിലാണ് മത്സരം. രാജസ്ഥാന്‍ ടീമില്‍ സഞ്ജു സാംസണ്‍ പരിക്കിന് ശേഷം തിരിച്ചെത്തി. റിയാന്‍ പരഗ്, ജയദേവ് ഉനദ്ഖഡ് എന്നിവരും രാജസ്ഥാന്‍ ടീമിലേക്ക് മടങ്ങിവന്നു. ചെന്നൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഹര്‍ഭജന്‍ സിങ്ങിനും സ്‌കോട്ട് കുഗ്ഗെയ്ജിനും വിശ്രമം അനുവദിച്ചു. മിച്ചല്‍ സാന്റ്‌നര്‍, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവര്‍ തിരിച്ചെത്തി. ടീം ഇങ്ങനെ..

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, രാഹുല്‍ ത്രിപാഠി, ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ശ്രേയാസ് ഗോപാല്‍, റിയാന്‍ പരഗ്, ജയദേവ് ഉനദ്ഖഡ്, ധവാന്‍ കുല്‍കര്‍ണി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഇമ്രാന്‍ താഹിര്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും