സെവാഗിന്‍റെയും ബട്‌ലറുടെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ വാര്‍ണര്‍; മത്സരം തീപാറും

Published : Apr 27, 2019, 05:27 PM ISTUpdated : Apr 27, 2019, 05:34 PM IST
സെവാഗിന്‍റെയും ബട്‌ലറുടെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ വാര്‍ണര്‍; മത്സരം തീപാറും

Synopsis

ഇന്നും അര്‍ദ്ധ സെഞ്ചുറി നേടിയാല്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലെത്തും വാര്‍ണര്‍.

ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കാത്തിരിക്കുന്നത് ഐപിഎല്‍ റെക്കോര്‍ഡ്. ഇന്നും അര്‍ദ്ധ സെഞ്ചുറി നേടിയാല്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തും വാര്‍ണര്‍. അഞ്ച് അര്‍ദ്ധ സെഞ്ചുറി വീതം നേടിയ വീരേന്ദര്‍ സെവാഗിനെയും ജോസ് ബട്‌ലറെയുമാണ് വാര്‍ണര്‍ പിന്നിലാക്കുക. 

നിലവിലെ പ്രകടനം തുടര്‍ന്നാല്‍ വാര്‍ണര്‍ക്ക് അനായാസം ഈ റെക്കോര്‍ഡിലെത്താനാകും. സീസണിലെ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് വാര്‍ണര്‍. 10 മത്സരങ്ങളില്‍ നിന്ന് 71.75 ശരാശരിയില്‍ 574 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. സീസണില്‍ നേരത്തെ ഹൈദരാബാദില്‍ രാജസ്ഥാനെ നേരിട്ടപ്പോള്‍ വാര്‍ണറായിരുന്നു സണ്‍റൈസേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍. 69 റണ്‍സാണ് അന്ന് വാര്‍ണറിന്‍റെ ബാറ്റില്‍ പിറന്നത്. 

ജയ്‌പൂരില്‍ രാത്രി എട്ടിനാണ് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം. 10 കളിയില്‍ 10 പോയിന്‍റുമായി നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. എന്നാല്‍ 11 മത്സരം കളിച്ച രാജസ്ഥാന്‍ എട്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും