ഐപിഎല്ലില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ നായകനായി ധോണി

Published : Apr 12, 2019, 12:27 PM IST
ഐപിഎല്ലില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ നായകനായി ധോണി

Synopsis

166 കളിയിൽ ചെന്നൈയെ നയിച്ച ധോണി നൂറിലും ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 60.36 ആണ് ധോണിയുടെ വിജയശതമാനം.

ജയ്പൂര്‍: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിക്ക് മറ്റൊരു റെക്കോർഡുകൂടി. ഐ പി എല്ലിൽ 100 ജയം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡാണ് രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിലൂടെ ധോണി സ്വന്തമാക്കിയത്.

166 കളിയിൽ ചെന്നൈയെ നയിച്ച ധോണി നൂറിലും ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 60.36 ആണ് ധോണിയുടെ വിജയശതമാനം. ചെന്നൈയെ മൂന്ന് തവണ ചാന്പ്യൻമാരാക്കാനും ധോണിക്ക് കഴിഞ്ഞു. മുൻനിര ബാറ്റ്സ്മാൻമാർ പതറിയപ്പോൾ 43 പന്തിൽ 58 റൺസെടുത്ത ധോണി തന്നെയാണ് മാൻ ഓഫ് ദമാച്ച്.

71 ജയം നേടിയിട്ടുള്ള കൊൽക്കത്തയുടെ മുൻ നായകൻ ഗൗതം ഗംഭീറാണ് രണ്ടാം സ്ഥാനത്ത്.129 മത്സരങ്ങളില്‍ നിന്നാണ് ഗംഭീര്‍ 71 ജയം നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍