'സര്‍ ജഡേജ'യുടെ അസാധാരണ സിക്സ് കണ്ട ധോണിയുടെ പ്രതികരണം

Published : Apr 12, 2019, 03:24 PM IST
'സര്‍ ജഡേജ'യുടെ അസാധാരണ സിക്സ് കണ്ട ധോണിയുടെ പ്രതികരണം

Synopsis

ഈ സമയം ജഡേജക്കൊപ്പം ക്രീസിലുണ്ടായിരുന്ന ധോണി ജഡേജയുടെ അസാധാരണ സിക്സര്‍ ശരിക്കും ആസ്വദിച്ചു

ജയ്പൂര്‍:  സര്‍ ജഡേജയെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ ജഡേജ നേടിയ ഒരു സിക്സ് കണ്ട് ധോണിക്ക് പോലും സന്തോഷം അടക്കാനായില്ല.അവസാന ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ ആയിരുന്നു രവീന്ദ്ര ജഡേജയുടെ ആസാധാരണ സിക്സർ. ചെന്നൈ വിജയത്തിൽ ഈ സിക്സർ വളരെ നിർണായകമാവുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തിനെ സ്ട്രെയിറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സറിന് പറത്തിയ ജഡേജ നിലതെറ്റി വീണു.

ബൗള്‍ ചെയ്ത ബെന്‍ സ്റ്റോക്സും ബാലന്‍സ് തെറ്റി വീണതോടെ ഇരുവരും കിടന്നുകൊണ്ടാണ് ആ പന്ത് സിക്സറാവുന്നത് കണ്ടത്. ആരാധകരാകട്ടെ ഇങ്ങനെയും സിക്സടിക്കാമോ എന്ന അവിശ്വസനീയതയോടെയും.

ഈ സമയം ജഡേജക്കൊപ്പം ക്രീസിലുണ്ടായിരുന്ന ധോണി ജഡേജയുടെ അസാധാരണ സിക്സര്‍ ശരിക്കും ആസ്വദിച്ചു. സിക്സടിച്ചശേഷം നിലത്തുവീണ ജഡേജയുടെ തലയ്ക്ക് ബാറ്റുകൊണ്ട് അടിക്കുന്നതുപോലെ ആംഗ്യം കാണിച്ചാണ് ധോണി ആ സിക്സ് ആഘോഷമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍