ചെന്നൈയ്ക്ക് വമ്പന്‍ തിരിച്ചടി; പരിക്കേറ്റ് സൂപ്പര്‍ താരം രണ്ടാഴ്‌ച പുറത്ത്

Published : Apr 06, 2019, 10:19 AM ISTUpdated : Apr 06, 2019, 10:21 AM IST
ചെന്നൈയ്ക്ക് വമ്പന്‍ തിരിച്ചടി; പരിക്കേറ്റ് സൂപ്പര്‍ താരം രണ്ടാഴ്‌ച പുറത്ത്

Synopsis

പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയ്ക്ക് രണ്ടാഴ്‌ച കളിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് വെള്ളിയാഴ്‌ച ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയ്ക്ക് രണ്ടാഴ്‌ച കളിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് വെള്ളിയാഴ്‌ച ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രേഡ് വണ്‍ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ബ്രാവോയ്ക്ക് സംഭവിച്ചത്. 

ഇന്ന് വൈകിട്ട് നാലിന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ് മുന്‍കാല ചരിത്രം. ഇരുടീമും 19 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്നിൽ ചെന്നൈയും എട്ടിൽ പഞ്ചാബും ജയിച്ചു. പരിചയസമ്പത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കരുത്ത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍