കോലിയെ മാറ്റൂ; ലോകകപ്പില്‍ രോഹിത് നയിക്കട്ടെ; ആവശ്യവുമായി ആരാധകര്‍

Published : Apr 09, 2019, 09:49 AM ISTUpdated : Apr 09, 2019, 09:53 AM IST
കോലിയെ മാറ്റൂ; ലോകകപ്പില്‍ രോഹിത് നയിക്കട്ടെ; ആവശ്യവുമായി ആരാധകര്‍

Synopsis

കോലിയെ ആര്‍സിബി നായക സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെ ലോകകപ്പിനായി ഇന്ത്യ മറ്റൊരു നായകനെ തേടണം എന്ന ആവശ്യവും ഉയരുകയാണ്.

ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വഴങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോലിയെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കോലിയുടെ ക്യാപ്റ്റന്‍സി പരാജയം ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന സംശയം ആരാധകര്‍ക്കുണ്ട്. കോലിയെ നായക സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെ ലോകകപ്പിനായി ഇന്ത്യ മറ്റൊരു നായകനെ തേടണം എന്ന ആവശ്യവും ഉയരുകയാണ്.

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ കോലിക്ക് പകരം നായകനാക്കണമെന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ആവശ്യം. ഐപിഎല്ലില്‍ രോഹിതിന് കീഴില്‍ മുംബൈയ്ക്ക് അഞ്ചില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കാനായി. ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഇന്ത്യ കിരീടമുയര്‍ത്തിയിരുന്നു. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു കലാശപ്പോരില്‍ ഇന്ത്യയുടെ ടോപ് ‌സ്കോറര്‍. എന്നാല്‍ ഏഷ്യാ കപ്പിന് ശേഷം കോലിക്ക് കീഴില്‍ വിദേശത്തുള്‍പ്പെടെ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു.

കോലിയെ പിന്തുണച്ച് ആകാശ് ചോപ്രയെ പോലുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കോലി മോശം നായകനാണെങ്കില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതെന്ന് ചോപ്ര ചോദിച്ചു. തന്‍റെ കാഴ്‌ചപ്പാടില്‍ കോലി മോശം നായകനല്ല. കോലിയുടെ കാര്യത്തില്‍ തനിക്ക് ആശങ്കകളില്ല. കോലിയെ ആര്‍സിബി നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് താന്‍ പറയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍