ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം

Published : Apr 06, 2019, 04:59 PM IST
ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം

Synopsis

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്.

ചെന്നൈ: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12  ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. ഷെയ്ന്‍ വാട്‌സന്റെ (24 പന്തില്‍ 26) വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഫാഫ് ഡു പ്ലെസിസ് (32 പന്തില്‍ 45), സുരേഷ് റെയ്‌ന (14 പന്തില്‍ 16) എന്നിവരാണ് ക്രീസില്‍. 

ഒന്നാം വിക്കറ്റില്‍ 56 റണ്‍സാണ് വാട്‌സണ്‍- ഡു പ്ലെസിസ് സഖ്യം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ആര്‍. അശ്വിന്റെ പന്തില്‍ സാം കുറന് ക്യാച്ച് നല്‍കി വാട്‌സണ്‍ മടങ്ങി. നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. കിവീസ് ഓള്‍റൗണ്ടര്‍ കുഗേയ്ജിനും ഡുപ്ലെസിസും ആദ്യമായി ടീമിലെത്തി. ഇടവേളയ്ക്ക് ശേഷം ഹര്‍ഭജന്‍ സിങ്ങും ടീമിലേക്ക് മടങ്ങിയെത്തി. ഡ്വെയ്ന്‍ ബ്രാവോ, മോഹിത് ശര്‍മ, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവര്‍ പുറത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍