അല്‍സാരിക്ക് മുന്നില്‍ മുട്ടുമടക്കി വാര്‍ണറും കൂട്ടരും; മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

Published : Apr 06, 2019, 11:43 PM ISTUpdated : Apr 06, 2019, 11:55 PM IST
അല്‍സാരിക്ക് മുന്നില്‍ മുട്ടുമടക്കി വാര്‍ണറും കൂട്ടരും; മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

Synopsis

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തി. ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചതാണ് മുംബൈക്ക് തുണയായത്. 3.4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുക്കൊടുത്ത് ആറ് വിക്കറ്റ് നേടിയ അല്‍സാരി ജോസഫാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തി. ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചതാണ് മുംബൈക്ക് തുണയായത്. 3.4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുക്കൊടുത്ത് ആറ് വിക്കറ്റ് നേടിയ അല്‍സാരി ജോസഫാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. ഹൈദരാബാദ് 17.4 ഓവറില്‍ 96ന് എല്ലാവരും പുറത്തായി.

ഡേവിഡ് വാര്‍ണര്‍ (15), വിജയ് ശങ്കര്‍ (5), ദീപക് ഹൂഡ (20), റാഷിദ് ഖാന്‍ (0), ഭുവനേശ്വര്‍ കുമാര്‍ (2), സിദ്ധാര്‍ത്ഥ് കൗള്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ജോസഫ് നേടിയത്. ജോണി ബെയര്‍സ്‌റ്റോ (16), മനീഷ് പാണ്ഡെ (16), യൂസഫ് പഠാന്‍ (0), മുഹമ്മദ് നബി (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്‍സാരിക്ക് പുറമെ മുംബൈക്ക് വേണ്ടി ദീപക ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്്. 

നേരത്തെ കീറണ്‍ പൊള്ളാര്‍ഡിന്റെ (26 പന്തില്‍ 46) ബാറ്റിങ്ങാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റൊരു താരത്തിനും 20ന് അപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ (11), ക്വിന്റണ്‍ ഡി കോക്ക് (19), സൂര്യകുമാര്‍ യാദവ് (7), ഇഷാന്‍ കിഷന്‍ (17), ക്രുനാല്‍ പാണ്ഡ്യ (6), ഹാര്‍ദിക് പാണ്ഡ്യ (14), ദീപക് ചാഹര്‍ (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍