സഞ്ജുവിനും രഹാനെയ്ക്കും അര്‍ധ സെഞ്ചുറി; ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്

Published : Mar 29, 2019, 09:17 PM IST
സഞ്ജുവിനും രഹാനെയ്ക്കും അര്‍ധ സെഞ്ചുറി; ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്

Synopsis

ഐപിഎല്ലില്‍ പുതിയ സീസണില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ അര്‍ധ സെഞ്ചുറി. സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ രഹാനെയും സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടി. ഹൈദരാബാദില്‍ നടക്കുന്ന  മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്.

ഹൈദരാബാദ്: ഐപിഎല്ലില്‍ പുതിയ സീസണില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ അര്‍ധ സെഞ്ചുറി. സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ രഹാനെയും സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടി. ഹൈദരാബാദില്‍ നടക്കുന്ന  മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറുടെ (5) വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്. സഞ്ജു (37 പന്തില്‍ 51), രഹാനെ (46 പന്തില്‍ 63) എന്നിവരാണ് ക്രീസില്‍. 

നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന രഹാനെ- സഞ്ജു സഖ്യം ഇതുവരെ 107 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. സഞ്ജു ഇതുവരെ രണ്ട് സിക്‌സും നാലും ഫോറും നേടിയിട്ടുണ്ട്. 

പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍