
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ രവീന്ദ്ര ജഡേജയുമുണ്ടായിരുന്നു. ആര്‍സിബിക്കെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. രണ്ട് ക്യാച്ചും ജഡേജ സ്വന്തമാക്കിയിരുന്നു. കൂടെ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനം കൂടിയായപ്പോള്‍ ചെന്നൈ അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തു.
ഇന്ന് സഹതാരത്തെ പ്രശംസിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ജഡേജയെ പോലെ ഒരു ഫിംഗര്‍ സ്പിന്നര്‍ ടീമിലുണ്ടാവുന്നന്ന് ലോകകപ്പ് പോലുളള വലിയ വേദികളില്‍ ഗുണം ചെയ്യുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ടര്‍ബനേറ്റര്‍ തുടര്‍ന്നു... മത്സരത്തിനിടെ എപ്പോഴും ലൈവായി ലഭിക്കന്ന അപൂര്‍വം താരങ്ങളില്‍ ഒരാളാണ് ജഡേജ. ഇങ്ങനെയൊരു താരം ലോകകപ്പ് ടീമിലുണ്ടാകുന്നത് ഏറെ ഗുണം ചെയ്യും. മനോഹരമായി പന്തെറിയുന്നു. ബാറ്റ് ചെയ്യുന്നു. മികച്ച ഫീല്‍ഡര്‍കൂടിയാണ് ജഡേജ. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും ഹര്‍ഭജന്‍.
ജഡേജയ്‌ക്കൊപ്പം വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാളെയായിരിക്കും ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക. ഐപിഎല്‍ പ്രകടനം മൂവര്‍ക്കും നിര്‍ണായകമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!