തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യും; ധോണിയുടെ റണ്ണൗട്ടിനെതിരെ കരഞ്ഞുകൊണ്ട്‌ പ്രതികരിച്ച് കുഞ്ഞു ആരാധകന്‍- വീഡിയോ

Published : May 14, 2019, 07:57 PM ISTUpdated : May 15, 2019, 12:07 PM IST
തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യും; ധോണിയുടെ റണ്ണൗട്ടിനെതിരെ കരഞ്ഞുകൊണ്ട്‌ പ്രതികരിച്ച് കുഞ്ഞു ആരാധകന്‍- വീഡിയോ

Synopsis

മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ വിക്കറ്റായിരുന്നു. റണ്ണൗട്ടിലൂടെ ധോണി പുറത്താവുമ്പോല്‍ എട്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു സമ്പാദ്യം.

ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ വിക്കറ്റായിരുന്നു. റണ്ണൗട്ടിലൂടെ ധോണി പുറത്താവുമ്പോല്‍ എട്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഔട്ടല്ലെന്ന് ഇപ്പോഴും വാദിക്കുന്നവരുണ്ട്. ബെയ്ല്‍സ് ഇളകുമ്പോള്‍ ധോണി ക്രീസ് കടന്നിരുന്നുവെന്നാണ് പലരുടെയും വാദം. എന്നാല്‍ ധോണി ആരാധകനായ ഒരു കൊച്ചുപയ്യനും തലയുടെ പുറത്താകല്‍ സഹിച്ചില്ല. ധോണിയുടെ പുറത്താകലില്‍ കണ്ണുകലങ്ങി കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കരച്ചിലിനിടെ തമിഴില്‍ അവന്‍ പറയുന്നുണ്ട്. തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന്. അടുത്തുള്ള അമ്മ അവനെ ആശ്വസിപ്പിക്കുന്നുമുണ്ട്, കോഴക്കളിയാണെന്നാണ് ആശ്വസിപ്പിക്കാന്‍ വേണ്ടി അമ്മ പറയുന്നത്. വൈറല്‍ വീഡിയോ കാണാം..

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍